പുഷ്പദലങ്ങളാൽ....
സൂപ്പർ സോംഗ്

പ്രണയഗാനങ്ങൾ, പ്രണയത്തിൽ അൽപം ശൃംഗാരത്തിന്റെ മേമ്പൊടി ചേർത്ത ഗാനങ്ങൾ എന്നും സിനിമയുടെ വ്യാപാര വിജയത്തെ വളരെ സഹായിച്ചിട്ടുണ്ട്.

ഹിന്ദിയിലെ പ്രമുഖ ഗാനരചയിതാവായിരുന്നു അന്തരിച്ച ആനന്ദ് ബക്ഷി. ചോളി കേ പീച്ഛേ ക്യാ ഹേ എന്ന ഗാനം എഴുതുമ്പോൾ അദ്ദേഹത്തിന് 77 വയസായിരുന്നു. ആദ്യവരി എഴുത്തുകാരന്റെ ഒരു കൗശലമാണ്. നായകൻ പാടുന്നതു കേൾക്കുമ്പോൾ യുവജനങ്ങളുടെ ബ്ലഡ് പ്രഷർ ഉയരും. എന്നാൽ നായിക ചോളിയുടെ അകത്ത് തന്റെ ഹൃദയമാണെന്നു പറയുമ്പോൾ ഗാനരചയിതാവിന്റെ കൈയ്യടക്കത്തിന് ശ്രോതാക്കളുടെ കൈയ്യടി കിട്ടുന്നു.

മലയാളത്തിൽ ശൃംഗാര പൂന്തേൻ ഗാനങ്ങൾ എഴുതാൻ വയലാറിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. വയലാർ ഇത്തരം ഗാനങ്ങളിൽ രണ്ടുതരം അർത്ഥ തലങ്ങൾ പകർന്നു വയ്ക്കും. ഉദാഹരണത്തിന് ശകുന്തളയിലെ ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന ഗാനം.

സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിൽ ശബരിമലയിൽ തങ്ക സൂര്യോദയം എന്ന തൂലിക തന്നെയാണ് പാലാഴി കടഞ്ഞെടുത്തോരഴകാണു നീ എന്ന ഗാനവും എഴുതിയത്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിനാണ് വയലാറിന് ദേശീയ അവാർഡ് ലഭിക്കുന്നത്. ഇതേ ചിത്രത്തിൽ തന്നെയാണ് കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു എന്ന ഗാനവും ഉള്ളത്.

ദേവീ കന്യാകുമാരി എന്ന ചിത്രത്തിൽ ശക്‌തിമയം ശിവശക്‌തി മയം എന്ന ഗാനത്തോടൊപ്പം കണ്ണാ ആലിലക്കണ്ണാ എന്ന ശൃംഗാര ഗാനവും അദ്ദേഹം എഴുതിയതാണ്. കമലാഹാസനും ഷീലയും തകർപ്പൻ പ്രകടനം നടത്തിയ എൻ. ശങ്കരൻനായരുടെ ചിത്രമാണ് വിഷ്ണുവിജയം. ഇതിലെ പുഷ്പദലങ്ങളാൽ എന്ന ഗാനത്തിന്റെ പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക. പൂവിതകളുകൾ പോലുള്ള വാക്കുകൾ കൊണ്ട് നായികയുടെ അംഗപ്രത്യംഗ വർണനകൾ വയലാറിനു മാത്രം കഴിയുന്ന കാമദേവന്റെ അനുഗ്രഹമാണ്.


രചന– വയലാർ
സംഗീതം–ദേവരാജൻ
ചിത്രം– വിഷ്ണുവിജയം

പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും
സ്വപ്ന സുന്ദരി പ്രകൃതി സർപ്പ സുന്ദരി
നിൻ അരക്കെട്ടിൽ കൈചുറ്റി നിൽക്കും
നിലാവിനെന്തൊരു മുഖപ്രസാദം
പുഷ്പദലങ്ങളാൽ
പ്രിയ യൗവനത്തിൽ നഖലാളനകൾ
കവിളിൽ കുറിക്കും ദാഹങ്ങൾ
ഗൂഡാർത്ഥ ശൃംഗാര കാവ്യത്തിലെ ഒരു
പ്രൗഡനായികയാക്കി നിന്നെ പ്രൗഡ നായിയയാക്കി
ആ കാവ്യത്തിൻ അലങ്കാരമാകാൻ ആവേശം എനിക്കാവേശം
പുഷ്പദലങ്ങളാൽ...
ഒരു പൗരുഷത്തിൻ പരിരംഭണങ്ങൾ വിരൽ തൊട്ടുണർത്തും ദാഹങ്ങൾ
ഹേമാംഗരോമാഞ്ച മഞ്ചത്തിലെ ഒരു കാമസായകമാക്കി നിന്നെ കാമസായകമാക്കി
ആ പൂവമ്പിൻ മുനകൊണ്ടു മുറയാൻ ആവേശം എനിക്കാവേശം

തയാറാക്കിയത്: രഞ്ജിത് മട്ടാഞ്ചേരി
ഫോൺ: 9387842637