മുറപ്പെണ്ണ്
മുറപ്പെണ്ണ്
എംടി
കറന്റ് ബുക്സ്, തൃശൂർ, പേജ് 140, വില: 110

എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ തിരക്കഥ. സിനിമ ഇറങ്ങിയിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചരിത്രത്തിന്റെ ഭാഗമായും ഈ തിരക്കഥയ്ക്കു സ്‌ഥാനമുണ്ട്.

മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവായി മാറിയ മുറപ്പെണ്ണിനെ ഒരിക്കൽകൂടി കാണുമ്പോൾ സിനിമാ–സാഹിത്യപ്രേമികൾക്ക് ഗൃഹാതുരത്വമുണർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എംടിയുടെ ഭാഷയും ഭാവനയും തന്നെയാണ് ഇതിന്റെയും മുതൽക്കൂട്ട്.

useful_links
story
article
poem
Book