ഇക്കുറിയും പാലായിൽ തീ പാറും
ഇക്കുറിയും പാലായിൽ തീ പാറും
അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ, തു​​​ട​​​ർ​​​ച്ച​​​യാ​​​യ 12 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പാ​​​ലാ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തോ​​​ൽ​​​വി​​​യ​​​റി​​​യാ​​​തെ വി​​​ജ​​​യി​​​ച്ച കെ.​​​എം. മാ​​​ണി​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര​​​ന്പ​​​ര്യ​​​മാ​​​ണ് ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ ക​​​രു​​​ത്തും ക​​​രു​​​ത​​​ലും. കെ.​​​എം. മാ​​​ണി​​​യു​​​ടെ വി​​​യോ​​​ഗ​​​ശേ​​​ഷം 2019ൽ ​​​ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ലാ പി​​​ടി​​​ച്ചു പു​​​തി​​​യ ച​​​രി​​​ത്ര​​​മെ​​​ഴു​​​തി​​​യ മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ വീ​​​ണ്ടും ഗോ​​​ദ​​​യി​​​ലു​​​ണ്ട്. ജോ​​​സ് കെ. ​​​മാ​​​ണി​​​യും മാ​​​ണി സി. ​​​കാ​​​പ്പ​​​നും പോ​​​രാ​​​ടു​​​ന്ന പാ​​​ലാ​​​യി​​​ലെ 1.85 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ളി​​​ൽ ഓ​​​രോ​​​ന്നും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ഇ​​​രു​​​വ​​​ർ​​​ക്കും പാ​​​ലാ പോ​​​രാ​​​ട്ടം രാ​​ഷ്‌​​ട്രീ​​​യ നി​​​ല​​​നി​​​ൽ​​പ്പി​​നു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​യി​​​രി​​​ക്കെ അ​​​പ്പാ​​​ടെ മാ​​​റി​​​യ പു​​​തി​​​യ മു​​​ന്ന​​​ണി സം​​​വി​​​ധാ​​​ന​​​വും ബി​​​ജെ​​​പി​​​യും സ്വ​​​ത​​​ന്ത്ര​​​രും പെ​​​ട്ടി​​​യി​​​ലാ​​​ക്കു​​​ന്ന വോ​​​ട്ടു​​​ക​​​ളും വി​​​ധി നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​ൽനി​​​ന്നു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​യാ​​​യ ജെ. ​​​പ്ര​​​മീ​​​ളാ​​​ദേ​​​വി​​​യാ​​​ണ് ഇ​​​വി​​​ടെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്ന​​​ണി രാ​​ഷ്‌​​ട്രീ​​​യം പൊ​​​ളി​​​ച്ചെ​​​ഴു​​​തി​​​യ​​​യോ​​​ടെ ജോ​​​സ് കെ. ​​​മാ​​​ണി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലും, എക്കാ​​​ല​​​വും ഇ​​​ട​​​തു​​​ചേ​​​ർ​​​ന്നു​​​നടന്ന മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ യു​​​ഡി​​​എ​​​ഫി​​​ലും നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. എ​​​ൻ​​​സി​​​പി ബ​​​ന്ധം പി​​​രി​​​ച്ച് നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സ് കേ​​​ര​​​ള രൂ​​​പീ​​​ക​​​രി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി​​​യ കാ​​​പ്പ​​​ന്‍റെ ബ​​​ലം കോ​​​ണ്‍ഗ്ര​​​സും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജോ​​​സ​​​ഫു​​​മാ​​​ണ്. ജോ​​​സ് കെ. ​​​മാ​​​ണി​​​ക്കു സി​​​പി​​​എം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫാ​​​ണ് ക​​​രു​​​ത്ത്. മീ​​​ന​​​ച്ചി​​​ലാ​​​റി​​​ന്‍റെ ഓ​​​ര​​​ത്ത് ഏ​​​തു മാ​​​ണി നേ​​​ടു​​​മെ​​​ന്ന​​​റി​​​യാ​​​നു​​​ള്ള പാ​​​ലാ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി ആ​​​ർ​​​ക്കെ​​​ന്ന​​​റി​​​യാ​​​ൻ ലോ​​​കകേ​​​ര​​​ളം ക​​​ണ്ണും കാ​​​തും കൂ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ജോ​​​സ് ഒ​​​രുവ​​​ട്ടം മ​​​ണ്ഡ​​​ലം പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്തി കാ​​​പ്പ​​​ൻ വോ​​​ട്ടു​​​തേ​​​ടി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കു​​​ടും​​​ബ​​​സ​​​ദ​​​സു​​​ക​​​ളും തു​​​ട​​​ർ​​​ന്ന് മ​​​ണ്ഡ​​​ലം ക​​​ണ്‍വ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യി ഇ​​​രു​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​​യ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ത്തും. പാ​​​ലാ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​യ​​​ഭൂ​​​മി​​​ക​​​യി​​​ലെ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​​യ​​​ക​​​വും ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ളാ​​​ര​​​വം പാ​​​ലാ​​​യി​​​ൽ കാ​​​ണാ​​​നും കേ​​​ൾ​​​ക്കാ​​​നു​​​മു​​​ണ്ട്. പാ​​​ലാ​​​ക്കാ​​​രു​​​ടെ ഭാ​​​ഷ ക​​​ട​​​മെ​​​ടു​​​ത്താ​​​ൽ, ജൂ​​​ബി​​​ലി​​​പ്പെ​​​രു​​​ന്നാ​​​ളും മ​​​ല​​​യു​​​ന്തും പോ​​​ലെ ആവേശകരമാണ് ഈ ​​​അ​​​ങ്കവും.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ, ര​​​ണ്ടു ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലും ഒ​​​രു വേ​​​ള രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും അം​​​ഗം, എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ 12 സീ​​​റ്റ് ല​​​ഭി​​​ച്ച മൂ​​​ന്നാം ക​​​ക്ഷി​​​യു​​​ടെ നേ​​​താ​​​വ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പ​​​ദ​​​വി​​​ക​​​ൾ. 2004ൽ ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ത്സ​​​രി​​​ച്ച പി.​​​സി. തോ​​​മ​​​സി​​​നോ​​​ടു
പരാജയപ്പെട്ടിട്ടുണ്ട്. കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ മൂ​​​ന്നു തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് കെ.​​​എം. മാ​​​ണി​​​യു​​​ടെ വി​​​യോ​​​ഗ​​​ശേ​​​ഷം മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ പാ​​​ലാ​​​ക്കൊ​​​ടി പാ​​​റി​​​ച്ച​​​ത്. എ​​​ൻ​​​സി​​​പി​​​ വി​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി​​​യ കാ​​​പ്പ​​​ന് ഇ​​​ത് ജീ​​​വ​​​ന്മ​​​ര​​​ണ പോ​​​രാ​​​ട്ട​​​മാ​​​ണ്.

കെ.​​​എം. മാ​​​ണി​​​യെ​​​ന്ന നേ​​​താ​​​വി​​​ന്‍റെ മ​​​ക​​​നും സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര​​​സേ​​​നാ​​​നി ചെ​​​റി​​​യാ​​​ൻ സി. ​​​കാ​​​പ്പ​​​ൻ എം​​​പി​​​യു​​​ടെ മ​​​ക​​​നും നേ​​​ർ​​​ക്കു​​​നേ​​​ർ പോ​​​രാ​​​ടു​​​ന്പോ​​​ൾ ഇ​​​രു​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നു​​​ണ്ട് പാ​​​ര​​​ന്പ​​​ര്യ പ്ര​​​ാമാ​​​ണി​​​ത്തം. പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ മാ​​​ണി സി. ​​​കാ​​​പ്പ​​​നും ര​​​ണ്ടു സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രും ഒ​​​രേ സ​​​മ​​​യം അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നി​​​ട്ടു​​​ണ്ട്. വോ​​​ളി​​​ബോ​​​ളും സി​​​നി​​​മ​​​യും അ​​​ഭി​​​ന​​​യ​​​വും കൃ​​​ഷി​​​യും ഒ​​​രേ പോ​​​ലെ പോ​​​ഷി​​​പ്പി​​​ച്ച പാ​​​ന്പ​​​ര്യം കാ​​​പ്പ​​​നു​​​ണ്ട്. രാ​​​ഷ്‌​​ട്രീ​​​യം ക​​​ല​​​യാ​​​ക്കി വ​​​ള​​​ർ​​​ത്തി​​​യ കെ.​​​എം. മാ​​​ണി​​​യു​​​ടെ മ​​​ക​​​നും, ക​​​ല​​​യു​​​ടെ ക​​​ള​​​രി​​​യി​​​ൽ​​​നി​​​ന്നു രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ​​​ത്തി​​​യ താ​​​ര​​​വും ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ക​​​യും അ​​​തി​​​നു സൈ​​​ദ്ധാ​​​ന്തി​​​ക നി​​​ർ​​​വ​​​ച​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത കെ.​​​എം. മാ​​​ണി​​​യു​​​ടെ മ​​​ക​​​ൻ എ​​​ന്ന പെ​​​രു​​​മ ജോ​​​സ് കെ. ​​​മാ​​​ണി​​​ക്കു​​​ണ്ട്.


മു​​​ൻ എം​​​പി​​​യും സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ലാ​​​ബ​​​ലം കൂ​​ടി​​യാ​​ണു പാ​​​ലാ​​​യി​​​ൽ. കോ​​​ട്ട​​​യ​​​ത്തുനി​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം വോ​​​ട്ടിന്‍റെ മേ​​​ൽ​​​ക്കൈ യു​​​ഡി​​​എ​​​ഫി​​​ലാ​​​യി​​​രി​​​ക്കെ ജോ​​​സ് കെ. ​​​മാ​​​ണി നേ​​​ടി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം 2006, 2011, 2016 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പാ​​​ലാ​​​യി​​​ൽ തു​​​ട​​​രെ മ​​​ത്സ​​​രി​​​ച്ചു കെ.​​​എം. മാ​​​ണി​​​യുടെ ഭൂ​​​രി​​​പ​​​ക്ഷം 7759, 5259, 4703 എ​​​ന്നീ നി​​​ല​​​യി​​​ലേ​​​ക്ക് കുറച്ചുകൊണ്ടുവന്ന മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ കെ.എം. മാണിയുടെ വി​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം 2019ൽ നടന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​ലെ ജോസ് ടോമിനെ 2943 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂരിപക്ഷത്തിൽ തോ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. 2019ൽ ​​​കോ​​​ട്ട​​​യം ലോ​​​ക്സ​​​ഭാ സീ​​​റ്റി​​​ൽ ജയിച്ച തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന് പാ​​​ലാ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 33,472 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യും ഭ​​​ര​​​ണ​​​ങ്ങാ​​​നം, ക​​​ട​​​നാ​​​ട്, ക​​​രൂ​​​ർ, കൊ​​​ഴു​​​വ​​​നാ​​​ൽ, മീ​​​ന​​​ച്ചി​​​ൽ, മേ​​​ലു​​​കാ​​​വ്, മൂ​​​ന്നി​​​ല​​​വ്, മു​​​ത്തോ​​​ലി, രാ​​​മ​​​പു​​​രം, ത​​​ല​​​നാ​​​ട്, ത​​​ല​​​പ്പ​​​ലം, എ​​​ലി​​​ക്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ചേ​​​ർ​​​ന്ന​​​താ​​​ണു പാ​​​ലാ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം. 2020ലെ ​​​ത​​​ദ്ദേ​​​ശ സ്വയംഭരണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യും ക​​​രൂ​​​ർ, ക​​​ട​​​നാ​​​ട്, മീ​​​ന​​​ച്ചി​​​ൽ, ത​​​ല​​​നാ​​​ട്, എ​​​ലി​​​ക്കു​​​ളം, കൊ​​​ഴു​​​വ​​​നാ​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ളാ​​​ലം ബ്ലോ​​​ക്കും എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​ടി. ഭ​​​ര​​​ണ​​​ങ്ങാ​​​നം, മേ​​​ലു​​​കാ​​​വ്, മൂ​​​ന്നി​​​ല​​​വ്, രാ​​​മ​​​പു​​​രം, ത​​​ല​​​പ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ഈ​​​രാ​​​റ്റു​​​പേ​​​ട്ട ബ്ലോ​​​ക്കും യു​​​ഡി​​​എ​​​ഫി​​​ന് ല​​​ഭി​​​ച്ചു. മു​​​ന്പ് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ത​​​നി​​​ച്ച് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ഭ​​​രി​​​ച്ചി​​​ട്ടു​​​ള്ള മു​​​ത്തോ​​​ലി പ​​​ഞ്ചാ​​​യ​​​ത്തിൽ ബി​​​ജെ​​​പി ഭ​​​ര​​​ണം പി​​​ടി​​​ച്ച് ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളെ​​​യും ഞെ​​​ട്ടി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ബി​​​ജെ​​​പി​​​യു​​​ടെ ബ​​​ല​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ പി​​​ടി​​​ക്കു​​​ന്ന വോ​​​ട്ടു​​​ക​​​ൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി​​​രി​​​ക്കും.
പാലായിൽ 2006ൽ 3566 ​​​വോ​​​ട്ടു​​​ം 2011ൽ 6359 ​​​വോ​​​ട്ടു​​​മാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി നേ​​​ടി​​​യ​​​ത്. 2016ൽ ​​​ബി​​​ജെ​​​പി​​​യു​​​ടെ എ​​​ൻ. ഹ​​​രി 24,821 വോ​​​ട്ടു​​​ം 2019 ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ 18,044 വോ​​​ട്ടു​​​ം സ്വ​​​ന്ത​​​മാ​​​ക്കി. 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൻ​​​ഡി​​​എ​​​യി​​​ലെ പി.​​​സി. തോ​​​മ​​​സി​​​ന് 26,533 വോ​​​ട്ട് ല​​​ഭി​​​ച്ചു. വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ അം​​​ഗ​​​വും എ​​​ഴു​​​ത്തു​​​കാ​​​രി​​​യും വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​ജെ. പ്ര​​​മീ​​​ളാ​​​ദേ​​​വി​​​യു​​​ടെ വ​​​ര​​​വുകൂടി ആയതോടെ പാലാ ത്രി​​​കോ​​​ണ മ​​​ത്സ​​​ര​​​പ്ര​​​തീ​​​തി​​​യി​​​ലാണ്.

റെ​​​ജി ജോ​​​സ​​​ഫ്