തിരിച്ചൂവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന്‍ റോയല്‍സ്
തിരിച്ചൂവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന്‍ റോയല്‍സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജസ്ഥാന്‍ റോയല്‍സ് ഐപിഎലില്‍ വീണ്ടുമെത്തുമ്പോള്‍ തിരിച്ചടിയായി വീണ്ടുമൊരു വിവാദം.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പന്തുചുരണ്ടല്‍ വിവാദവുമായി വിലക്കു നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ നഷ്ടമായത് തിരിച്ചുവരവില്‍ കിരീടം ലക്ഷ്യമിടുന്ന ടീമിനു തിരിച്ചടിയായി.

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ അപ്രതീക്ഷിത കുതിപ്പോടെ ഐപിഎലിന്റെ ആദ്യ സീസണില്‍ നേടിയ കിരീടനേട്ടം പോലെ മറ്റൊരു നേട്ടത്തിനായാണ് രാജസ്ഥാന്‍ കാത്തിരിക്കുന്നത്. വോണ്‍ ഇത്തവണ ടീമിന്റെ ഉപദേശകനാണ്.

പന്തുചുരുണ്ടല്‍ വിവാദത്തില്‍ പെട്ട് വിലക്കു നേരിടുന്ന നായകന്‍ സ്റ്റീവന്‍ സ്മിത്തിന്‌റെ അഭാവം ടീമിന്റെ കണക്കുകൂട്ടലുകള്‍ പലതും തെറ്റിച്ചു. സ്മിത്തിനു പകരക്കാരനായെത്തുന്ന പുതിയ നായകന്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇത്തവണ മികച്ച നിരതന്നെയുണ്ട്.


ഇന്ത്യയിലെയും വിദേശത്തെയും താരങ്ങള്‍ നിറഞ്ഞതാണ്. നായകന്‍ രഹാനെയുടെ ബാറ്റിംഗിനു കരുത്താകാനായി സീസണിലെ വിലയേറിയതാരം ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഹെന്റിച്ച് ക്ലാസന്‍, സഞ്ജു വി. സാംസണ്‍, ഡി ആര്‍സി ഷോര്‍ട്ട് എന്നിവരുണ്ട്.

ബൗൡഗില്‍ വിലയേറിയ ഇന്ത്യന്‍താരമായ ജയദേവ് ഉനദ്കട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ പേസിനൊപ്പം സ്റ്റോക്‌സും ചേരും.

ഗുണനിലവാരവുമുള്ളൊരു സ്പിന്നര്‍മാരുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. കൂടാതെ പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ കുപ്പായമണിഞ്ഞ കളിക്കാരാണുള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ യുവസംഘത്തിന് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.