ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്തിയത്. വടക്കൻ മുംബൈയിലുള്ള വിഷ്ണുധാം ക്ഷേത്രത്തിലായിരുന്നു ട്രംപിനായി മൂന്നു മണിക്കൂർ നീണ്ട പൂജ നടന്നത്.
തെരഞ്ഞെടുപ്പിൽ ട്രംപിനു വിജയം സുനിശ്ചിതമെന്നായിരുന്നു ക്ഷേത്ര ട്രസ്റ്റി വിജയ് പ്രാപ്തിയുടെ പ്രതികരണം.