ചൈന: മാവോ സേദൂംഗ് മുതൽ ഷി ചിൻപിംഗ് വരെ
1976-78: ഹു​വ ഗു​വോ ഫെം​ഗ്. മാ​വോ​യ് ക്കു​ശേ​ഷം പാ​ർ​ട്ടി നേ​തൃ​ത്വ​വും ഭ​ര​ണ​സാ​ര​ഥ്യ​വും പി​ടി​ച്ചെ​ങ്കി​ലും അ​തു നി​ല​നി​ർ​ത്താ​നാ​യി​ല്ല. മാ​വോ​യു​ടെ വി​ധ​വ ചി​യാം​ഗ് ചിം​ഗി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും ത​ട​വി​ലാ​ക്കി​യ​തു പ്ര​ധാ​ന നേ​ട്ടം.

1978-92: ഡെം​ഗ് സി​യാ​വോ പിം​ഗ്. മാ​വോ​യു​ടെ ദ​രി​ദ്ര​ചൈ​ന​യെ സാ​ന്പ​ത്തി​ക ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചു. പൂച്ചയുടെ നിറം നോക്കണ്ട, എലിയെ പിടി ച്ചാൽ മതി എന്ന വാദം അവ തരിപ്പിച്ചു. ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളെ ടി​യ​നാ​ൻ​മെ​ൻ ച​ത്വ​ര​ത്തി​ൽ വെ​ടി​വ​ച്ചു കൊ​ന്നെ​ങ്കി​ലും ചൈ​ന​യി​ൽ ക്ര​മീ​കൃ​ത​മാ​യ അ​ധി​കാ​ര​മാ​റ്റം ഉ​റ​പ്പാ​ക്കി.

1993-2003: ജി​യാം​ഗ് സെ​മി​ൻ. ടി​യ​നാ​ൻ​മെ​ൻ കൂട്ട ക്കൊലയെത്തുടർന്ന് സ്ഥാനംപോയ ചാവോ സിയംഗിനു പകരം 1989ൽ കമ്യൂണിസ്റ്റ് പാർട്ടി ജനറ ൽ സെക്രട്ടറിയായി. ചൈ​ന​യെ ലോ​ക​വ്യാ​പാ​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ത്തു. ബി​സി​ന​സു​കാ​ർ​ക്ക് അ​നു​കൂ​ല ന​യ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.


2003-2013: ഹു ​ജി​ൻ​ടാ​വോ. സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​ക്കി. ജ​പ്പാ​നെ പി​ന്ത​ള്ളി ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി ചൈ​ന​ വ​ള​ർ​ന്നത് ഹുവിന്‍റെ കാല ത്താണ്. ജിയാംഗ് സെ മിന്‍റെ വിശ്വസ്തനായിരു ന്നു ഹു.



2013-- ഷി ​ചി​ൻ​പിം​ഗ്. ചൈ​ന​യു​ടെ സൈ​നി​ക-​ന​യ​ത​ന്ത്ര വ​ള​ർ​ച്ച​യ്ക്കു കൂ​ടു​ത​ൽ ഊ​ന്ന​ൽ. അ​ഴി​മ​തി​ക്കെ​തി​രേ പോ​രാ​ട്ടം. ഏ​ഷ്യ​യി​ൽ ചൈ​ന പ​റ​യു​ന്ന​തേ ന​ട​ക്കാ​വൂ എ​ന്ന ദി​ശ​യി​ലാ​ണു പ്ര​വ​ർ​ത്ത​നം. ബ്രിക്സ് ബാങ്ക് രൂപീകരണം ചൈനയുടെ സാന്പത്തിക മേധാവിത്വം വിളി ച്ചോതുന്നതായി.

1949-1976: ചെ​യ​ർ​മാ​ൻ മാ​വോ സേ​ദൂം​ഗി​ന്‍റെ വാ​ഴ്ച. മു​ന്നോ​ട്ടു​ള്ള മ​ഹ​ത്താ​യ കു​തി​പ്പും (1958-62) സാം​സ്കാ​രി​ക വി​പ്ല​വ​വും (1966-75) പ​തി​നാ​യി​ര​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ ഉ​പ​ക​ര​ണ​മാ​യി. മാ​വോ അ​ന്ത​രി​ക്കു​ന്പോ​ൾ 88 ശ​ത​മാ​നം ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു കീ​ഴെ​യാ​യി​രു​ന്നു.