Letters
ജ​​​​ന​​​​മൈ​​​​ത്രി പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം
Friday, November 24, 2017 12:54 PM IST
മൂ​​​​ന്നാം​​​​മു​​​​റ​​​​യും അ​​​​ഴി​​​​മ​​​​തി​​​​യും ഇ​​​​ല്ലാ​​​​ത്ത പോ​​​​ലീ​​​​സ് എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടി​​​​ൽ ദീ​​​​പി​​​​ക​​​​യി​​​​ൽ വ​​​​ന്ന മു​​​​ഖ​​​​പ്ര​​​​സം​​​​ഗം വാ​​​​യി​​​​ച്ചു. പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യും ഇ​​​​രു​​​​ത്തി ചി​​​​ന്തി​​​​പ്പി​​​​ക്ക​​​​ത്ത​​​​ക്ക​​​​വി​​​​ധം ആ​​​​നു​​​​കാ​​​​ലി​​​​ക സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ച് ത​​​​യാ​​​​റാ​​​​ക്കി​​​​യ പ്ര​​​​സ്തു​​​​ത മു​​​​ഖ​​​​പ്ര​​​​സം​​​​ഗം പൊ​​​​തു​​​​ജ​​​​നം ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ വാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദീ​​​​പി​​​​ക​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു.

ഈ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം വാ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ 23.7.2004ൽ ​​​​ഒ​​രു പോ​​​​ലീ​​​​സ്‌‌​​ സ്റ്റേ​​​​ഷ​​​​നി​​​​ൽ നി​​​​ന്ന് എ​​​​നി​​​​ക്കു ല​​​​ഭി​​​​ച്ച ഒ​​​​രു സേ​​​​വ​​​​നം ഇ​​​​വി​​​​ടെ എ​​​​ഴു​​​​തു​​​​ക​​​​യാ​​​​ണ്. എ​​​​ന്‍റെ ഒ​​​​രു അ​​​​ക​​​​ന്ന ബ​​​​ന്ധു​​​​വി​​​​നു കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​രു കേ​​​​സു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഈ ​​​​കേ​​​​സി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി ക​​​​ള്ള​​​​സാ​​​​ക്ഷി പ​​​​റ​​​​യാ​​​​ൻ ഞാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​ന്നോ​​​​ടു വൈ​​​​രാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യി. ഫോ​​​​ണി​​​​ൽ എ​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും അ​​​​സ​​​​ഭ്യം പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു.

ഈ ​​​​വ​​​​സ്തു​​​​ത കാ​​​​ണി​​​​ച്ച് 20.7.2004ൽ ​​​​സി​​​​ഐ​​​​ക്കു ഞാ​​​​ൻ പ​​​​രാ​​​​തി ന​​​​ൽ​​​​കി. 23.7.2004ൽ ​​​​എ​​​​ന്നെ​​​​യും എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ​​​​യും സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു വി​​​​ളി​​​​പ്പി​​​​ച്ചു. ഞാ​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ൽ ചെ​​​​ല്ലു​​​​ന്പോ​​​​ൾ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യും ര​​​​ണ്ടു കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും സി​​​​ഐ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു നി​​​​ൽ​​​​ക്കു​​​​ന്നു. "എ​​​​ടോ, താ​​​​ൻ ക​​​​ള്ള​​​​പ്പ​​​​രാ​​​​തി ത​​​​ന്ന് ഇ​​​​യാ​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യ​​​​ല്ലേ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്?’ സി​​​​ഐ​​​​യു​​​​ടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ചോ​​​​ദ്യം കേ​​​​ട്ട് ഞാ​​​​ൻ അ​​​​ന്പ​​​​ര​​​​ന്നു.

എ​​​​ന്നെ പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ സി​​​​ഐ തു​​​​ട​​​​ർ​​​​ന്നു. ഞാ​​​​ൻ പ​​​​റ​​​​ഞ്ഞു, "I am a retired post graduate teacher and a senior citizen. I have not been convicted by any court of law for offences so far and I have good antecedent. I am also entitled to get justice. You please consider my need.’

"ത​​​​ന്‍റെ ഒ​​​​രു ഇം​​​​ഗ്ലീ​​​​ഷ്, മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ പ​​​​റ​​​​യെ​​ടോ, താ​​​​ൻ ഇ​​​​നി ഒ​​​​ന്നും പ​​​​റ​​​​യ​​​​ണ്ട, ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടു പോ​​​​ടോ.' ഇ​​​​താ​​​​യി​​​​രു​​​​ന്നു സി​​​​ഐ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഞാ​​​​ൻ ഇ​​​​ളി​​​​ഭ്യ​​​​നാ​​​​യി മ​​​​ട​​​​ങ്ങി.
മ​​​​ന​​​​സി​​​​നേ​​​​റ്റ മു​​​​റി​​​​വു​​​​മാ​​​​യി ഞാ​​​​ൻ അ​​​​ന്നു​​​​ത​​​​ന്നെ ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​നെ നേ​​​​രി​​​​ൽ​​ക്ക​​ണ്ടു പ​​​​രാ​​​​തി കൊ​​​​ടു​​​​ത്തു. അ​​​​ദ്ദേ​​​​ഹം എ​​​​ന്നെ ക​​​​സേ​​​​ര​​​​യി​​​​ൽ ഇ​​​​രു​​​​ത്തി മാ​​​​ന്യ​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. അ​​​​ദ്ദേ​​​​ഹം ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഡി​​​​വൈ​​​​എ​​​​സ്പി​​​​ക്ക് ഒ​​​​രു ക​​​​ത്തു ത​​​​ന്ന് എ​​​​ന്നെ മ​​​​ട​​​​ക്കി​​​​യ​​​​യ​​​​ച്ചു.

24.7.2004ൽ ​​​​ഡി​​​​വൈ​​​​എ​​​​സ്പി എ​​​​ന്നെ​​​​യും എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽ വി​​​​ളി​​​​പ്പി​​​​ച്ച് എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ താ​​​​ക്കീ​​​​ത് ചെ​​​​യ്തു. മേ​​​​ലി​​​​ൽ ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കി​​​​ല്ലെ​​​​ന്ന് എ​​​​ഴു​​​​തി​​​​വ​​​​യ്പി​​​​ച്ച് എ​​​​ന്‍റെ പ​​​​രാ​​​​തി പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ഡി​​​​വൈ​​​​എ​​​​സ്പി​​യും വ​​​​ള​​​​രെ മാ​​​​ന്യ​​​​മാ​​​​യാ​​​​ണ് എ​​​​ന്നോ​​​​ടു പെ​​​​രു​​​​മാ​​​​റി​​​​യ​​​​ത്.ന​​​​മ്മു​​​​ടെ പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ൽ വ​​​​ള​​​​രെ ന​​​​ല്ല​​​​വ​​​​രും ഉ​​​​ണ്ട്, അ​​​​ഹ​​​​ങ്കാ​​​​രി​​​​ക​​​​ളും പ​​ഠി​​​​ച്ച ക​​​​ള്ള​​​​ന്മാ​​​​രും ഉ​​​​ണ്ട്.

വ​​​​ർ​​​​ഗീ​​​​സ് സ്ക​​​​റി​​​​യ