Letters
ക​ലാ​ല​യ രാ​ഷ്‌ട്രീയം നി​രോ​ധി​ക്ക​ണം
Monday, March 4, 2024 1:22 AM IST
ക​ലാ​ല​യ രാ​ഷ്‌ട്രീ​യ​ത്തി​ന്‍റെ മാ​ന്യ​ത ഇ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം ഏ​റെ നാ​ളാ​യി കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്.

എ​തി​ര​ഭി​പ്രാ​യ​മു​ള്ള​വ​രെ കാ​യി​ക​മാ​യി വ​ക​വ​രു​ത്തു​ക​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഇ​ല്ലാ​യ്മ ചെ​യ്യു​കയും ചെയ്യുന്ന ദു​ഷി​ച്ച പ്ര​വ​ണ​ത ക​ലാ​ല​യ രാ​ഷ്‌ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ അ​സ​ഹ​നീ​യ​മാ​യി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ന്‍റെ മരണം ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ എ​ന്തു ക്രൂ​ര​കൃ​ത്യം ചെ​യ്താ​ലും സം​ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​രു​ള്ള​താ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ശാ​പം. പാ​വ​പ്പെ​ട്ട​വ​ന്‍റെ വീ​ട്ടി​ൽനി​ന്നു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ഭ​യം പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ ക​ട​മ സ​ർ​ക്കാ​രി​നു​ള്ള​താ​ണ്. കൊ​ല​പാ​ത​കം ക​ലാ​ല​യ​ങ്ങ​ളി​ൽനി​ന്ന​് അക​റ്റാ​ൻ രാ​ഷ്‌ട്രീ​യം നി​രോ​ധി​ച്ചേ പ​റ്റൂ.

ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള, ശ​ങ്ക​ര​മം​ഗ​ലം