Letters
വ​​ന‍്യ​​മൃ​​ഗ ആ​​ക്ര​​മ​​ണം ത​​ട​​യാ​​ൻ വേ​​ണ്ട​​ത് പു​​തി​​യ നി​​യ​​മ​​നി​​ർ​​മാ​​ണം
വ​​ന‍്യ​​മൃ​​ഗ ആ​​ക്ര​​മ​​ണം ത​​ട​​യാ​​ൻ വേ​​ണ്ട​​ത് പു​​തി​​യ നി​​യ​​മ​​നി​​ർ​​മാ​​ണം
Sunday, February 18, 2024 12:23 AM IST
മ​​​നു​​​ഷ്യവ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷം കു​​​റ​​​യ്ക്കാ​​​ൻ എം​​എ​​​ൽ​​എ​​മാ​​​രും എം​​പി​​മാ​​​രും അ​​​വ​​​രു​​​ടെ പ​​​ണി ചെ​​​യ്യ​​​ട്ട. ‘നി​​​യ​​​മ​​​ത്തി​​​ന് കാ​​​ലി​​​ല്ല’ എ​​​ന്നൊ​​​രു ചൊ​​​ല്ലു​​​ണ്ട്. ച​​​ട്ടം പ്രാ​​​യോ​​​ഗി​​​ക​​​മ​​ല്ലാ​​​തി​​​രി​​​ക്കു​​​ക എ​​​ന്നാ​​​ണ് അ​​​തി​​ന്‍റെ​​യ​​​ർ​​​ഥം. മ​​​നു​​​ഷ്യ​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലേ​​​ക്കും വീ​​​ട്ടി​​​ലേ​​​ക്കും ക​​​ട​​​ന്നുക​​​യ​​​റി കൃ​​​ഷി ന​​​ശി​​​പ്പി​​​ച്ചും അ​​​വ​​​നെ കൊ​​​ന്നും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഒ​​​രു നി​​​യ​​​മ​​​വും ഇ​​​പ്പോ​​​ൾ നി​​​ല​​​വി​​​ലി​​​ല്ല. അ​​​തു​​​ണ്ടാ​​​ക്കാ​​​ൻ ന​​​മ്മ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കും അ​​​യയ്​​​ക്കു​​​ന്ന സാ​​​മാ​​​ജി​​​ക​​​ർ​​​ക്ക് താ​​​ത്പ​​​ര്യ​​​മോ സ​​​മ​​​യ​​​മോ ഇ​​​ല്ല എ​​​ന്ന​​​താ​​​ണ് പ്ര​​​ശ്ന​​​ത്തി​​​ന്‍റെ കാ​​​ത​​​ലാ​​​യ വ​​​ശം.

1972ൽ ​​​ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​ന്‍റ് വ​​​ന്യ​​​മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം പാ​​​സാ​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ‍്യം എ​​​ന്താ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​ൽനി​​​ന്നാ​​​ണ് ആ​​​ലോ​​​ച​​​ന​​​ക​​​ൾ തു​​​ട​​​ങ്ങേ​​​ണ്ട​​​ത്. രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ​​​യും മൃ​​​ഗ​​​യാ വി​​​നോ​​​ദം മൂ​​​ല​​​വും നാ​​​ട്ടു​​​കാ​​​രു​​​ടെ വേ​​​ട്ട മൂ​​​ല​​​വും ഇ​​​ല്ലാ​​​താ​​​യി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​ട്ടി​​​ലെ മൃ​​​ഗ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​ര​​​മല​​​ക്ഷ്യം. ഇ​​​ന്നു നാം ​​​കാ​​​ണു​​​ന്ന ത​​ര​​ത്തി​​ലു​​ള്ള വ​​​ന്യ​​​ജീ​​​വി ആ​​ക്ര​​മ​​ണം എ​​​ന്ന പ്ര​​​ശ്നം അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​യി​​​രു​​​ന്നു യാ​​​ഥാ​​​ർ​​​ഥ്യം.

1972ലെ ​​​നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​ത് വ​​​നംവ​​​കു​​​പ്പാ​​​ണ്. ഇ​​​പ്പോ​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ അ​​​ല്പ​​​മെ​​​ങ്കി​​​ലും വ​​​ന​​​വും കു​​​റേ​​യെ​​​ങ്കി​​​ലും വ​​​ന്യ​​​ജീ​​​വി​​​ക​​​ളും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു കാ​​​ര​​​ണം, ഇ​​​ക്ക​​​ഴി​​​ഞ്ഞ അ​​​ര നൂ​​​റ്റാ​​​ണ്ട് കാ​​​ലം​​കൊ​​​ണ്ട് വ​​​നംവ​​​കു​​​പ്പ് അ​​​വ​​​രെ ഏ​​​ൽ​​​പ്പി​​​ച്ച വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണം എ​​​ന്ന ജോ​​​ലി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ചെ​​​യ്തു എ​​​ന്ന​​​താ​​​ണ്.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളു​​​മു​​​ണ്ട്. കാ​​​ര​​​ണം എ​​​ന്താ​​​യാ​​​ലും നാ​​​ട്ടി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന വ​​​ന്യ​​​ജീ​​​വി നാ​​​ട്ടു​​​കാ​​​ർ​​​ക്ക് ഒ​​​രു ഭീ​​​ഷ​​​ണി ത​​​ന്നെ​​​യാ​​​ണ്. അ​​​ത് അ​​​പ്പ​​​പ്പോ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തു​​മു​​​ണ്ട്. അ​​​ത് വേ​​​ണ്ട സ​​​മ​​​യം വേ​​​ണ്ട​​​തു​​​പോ​​​ലെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ഇ​​​ന്നു​​​ള്ള നി​​​യ​​​മം അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. മ​​​നു​​​ഷ്യ​​​ന്‍റെ സ്വൈ​​​രജീ​​​വി​​​തം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ള്ള​​​ നി​​​യ​​​മ​​​ത്തെ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നും നി​​​യ​​​മം ഇ​​​ല്ലാ​​​ത്തി​​​ട​​​ത്ത് പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​നു​​​മാ​​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ നാം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​യ​​​യ്ക്കു​​​ന്ന​​​ത്. അ​​​വ​​​രു​​​ടെ പ​​​ണി അ​​​വ​​​ർ ചെ​​​യ്യു​​​ന്നി​​​ല്ല എ​​​ന്നു​​​ള്ള​​​തി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ തെ​​​ളി​​​വാ​​​ണ് ഇ​​​ന്നു നാം ​​​കാ​​​ണു​​​ന്ന വ​​ന‍്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ.

ഡോ. ​​കെ.​​പി. ഔ​​സേ​​ഫ്, റി​​ട്ട. ഐ​​എ​​ഫ്എ​​സ് ഓ​​ഫീ​​സ​​ർ, കൊ​​ച്ചി