Letters
ബി​പി​എ​ൽ​ കാർഡുകാ​ർ​ക്ക് സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ന​ൽ​ക​ണം
ബി​പി​എ​ൽ​ കാർഡുകാ​ർ​ക്ക് സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ന​ൽ​ക​ണം
Monday, February 19, 2024 11:39 PM IST
ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ മു​ഖേ​ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചു​വ​പ്പ്, മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് നി​ത്യോ​പ​ക സാ​ധ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ന​ൽ​കു​ക​യും എ​പി​എ​ൽ വി​ഭാ​ഗ​ക്കാ​രെ സ​ബ്സി​ഡി​യി​ൽനി​ന്നു പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണം.

സാ​മ്പ​ത്തി​കഭ​ദ്ര​ത​യു​ള്ള വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മേ​ലി​ൽ സ​ബ്സി​ഡി ന​ൽ​കാ​തി​രി​ക്കു​ക​യും ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചു​വ​പ്പ്, നീ​ല കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സ​പ്ലൈകോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന 13 സാ​ധ​ന​ങ്ങ​ൾ​ക്കും നി​ല​വി​ലു​ള്ള സ​ബ്സി​ഡി ന​ൽ​കു​ക​യും ചെ​യ്യ​ണം. നി​ല​വി​ൽ എ​പി​എ​ല്ലുകാ​ർ പ​ല​രും സ​പ്ലൈകോ​യി​ൽ​നി​ന്നു സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​റി​ല്ല.

എ​പി​എ​ല്ലുകാ​ർ​ക്ക് ന​ൽ​കു​ന്ന സ​ബ്സി​ഡി തു​ക കൂ​ടി ചേ​ർ​ത്ത് ബി​പി​എ​ൽ കാ​ർ​ക്ക് പൂ​ർണ​മാ​യും സ​ബ്സി​ഡി ന​ൽ​കാ​ൻ സ​പ്ലൈ​കോ​യും പൊ​തു​വി​ത​ര​ണ വ​കു​പ്പും ത​യാ​റാ​ക​ണം. മാ​ത്ര​മ​ല്ല, റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യും എ​പി​എ​ല്ലു​കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ അ​രി ല​ഭ്യ​മാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ അ​രി​യും ഗോ​ത​മ്പും പ​ഞ്ച​സാ​ര​യും ആ​ട്ട​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ ബി​പി​എ​ല്ലു​കാ​ർ​ക്ക് ന​ൽ​കി പാ​വ​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ക​രു​ത​ണം.

അ​ങ്ങ​നെ സ​പ്ലൈ​കോ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തോ​ടൊ​പ്പം പാ​വ​ങ്ങ​ളെ ക​രു​താ​നും സ​പ്ലൈ​കോ​യ്ക്കും സ​ർ​ക്കാ​രി​നും കഴിയും. അ​ത്ത​ര​ത്തി​ൽ പു​ന​ർ​ചി​ന്തനം ന​ട​ത്താ​ൻ സ​പ്ലൈ​കോ​യും പൊ​തു​വി​ത​ര​ണ വ​കു​പ്പും മ​ന്ത്രി​യും ത​യാ​റാ​ക​ണം.

റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ, മു​ണ്ടി​യ​പ്പ​ള്ളി