Letters
തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ​​​ക്കും വേ​​​ണം ആ​​​വാ​​​സ​​​കേ​​​ന്ദ്രം
Saturday, February 25, 2017 1:31 PM IST
നാട്ടു​​​ന്പു​​​റ​​​ത്തു​​​കൂ​​​ടി ഒ​​​രു രാ​​​ജ​​​വെ​​​ന്പാ​​​ല ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ വ​​നം​​വ​​കു​​പ്പി​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ന്ന് ടി​​​യാ​​​നെ പി​​ടി​​കൂ​​ടി "വ​​​ന്യ​​​ജീ​​​വി ആ​​​വാ​​​സ' കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു കൊ​​ണ്ടു​​പോ​​വു​​ക​​യും ചെ​​​യ്യു​​​ന്നു. ഇ​​​തു​​​പോ​​​ലെ​ അ​​​ല​​​ഞ്ഞു​​​ന​​​ട​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ളേ​​​യും സ​​​ർ​​​ക്കാ​​​ർ​​​ത​​​ല​​​ത്തി​​​ൽ പി​​​ടി​​​ച്ചു "വ​​​ന്യ​​​ജീ​​​വി ആ​​​വാ​​​സ' കേ​​​ന്ദ്ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന ഒ​​​രു സം​​​വി​​​ധാ​​​നം വ​​​ന്നാ​​​ൽ പ​​​ട്ടി പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​ പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മ​​​ല്ലോ!പ​​​ട്ടി​​​ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സം​​​ര​​​ക്ഷ​​​ണ​​​വും കി​​​ട്ടും! പ​​​ട്ടി​​​ക​​​ൾ​​​ക്കും മ​​​നു​​​ഷ്യ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കും. തെ​​രു​​വു​​നാ​​യ്ക്ക​​ളെ ഒ​​​ന്നു​​​കി​​​ൽ വെ​​​ടി​​​വ​​​ച്ച് കൊ​​​ല്ലു​​​ക അ​​​ല്ലെ​​​ങ്കി​​​ൽ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി വീ​​​ണ്ടും പാ​​​ർ​​​പ്പി​​​ക്കു​​​ക ഇ​​​ങ്ങ​​​നെ​​​യൊ​​​രു തീ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ എ​​​ടു​​​ക്കേ​​​ണ്ട​​​ത​​​ല്ലേ?

ജോ​​​സ​​​ഫ് മേ​​​രി സു​​​പ്രി​​​യ​​​ൻ, അറ്റ്‌‌ലാ​​​ന്‍റി​​​സ്, എ​​​റ​​​ണാ​​​കു​​​ളം