Letters
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ആ​ർ​സി ബു​ക്ക്‌: പ​ക​രം സം​വി​ധാ​നം ഉ​ട​​നൊരു​ക്ക​ണം
Sunday, January 28, 2024 11:22 PM IST
സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഡ്രൈ​വി​ംഗ് ലൈ​സ​ൻ​സ്, ആ​ർ​സി ബു​ക്ക്‌ എ​ന്നി​വ​യു​ടെ അ​ച്ച​ടി മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല​രു​ടെ​യും ജോ​ലി​യും വി​ദേ​ശ യാ​ത്ര​യും മു​ട​ങ്ങു​ന്നു. ആ​ർ​സി ബു​ക്ക്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബാ​ങ്ക് ലോ​ണും വാ​ഹ​ന വി​ല്പ​ന​യും മു​ട​ങ്ങു​ന്നു.
പ്രി​ന്‍റിം​ഗ് പു​ന​രാ​രം​ഭി​ച്ച് അ​വ പോ​സ്റ്റ്‌ ചെ​യ്ത് ആ​വ​ശ്യ​ക്കാ​രി​ൽ എ​ത്താ​ൻ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും. അ​തി​നാ​ൽ, താ​ത്കാ​ലി​ക ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ആ​ർ​സി ബു​ക്കും ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ച​ടി​ച്ച് അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ആ​ർ​ടി​ഒ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണം.
ഏ​താ​നം വ​ർ​ഷം മു​ൻ​പ് വ​രെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ആ​ർ​സി ബു​ക്കും ജി​ല്ലാ​ത​ല​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​നേ​കം പേ​രു​ടെ ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രിക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് ത​യാ​റാ​കണം.

ജെ​യിം​സ് മു​ട്ടി​ക്ക​ൽ, തൃ​ശൂ​ർ