ദു​ബാ​യ് സി​എ​സ്ഐ മ​ല​യാ​ളം പാ​രീ​ഷ് ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 14, 2018 10:34 PM IST
ദു​ബാ​യ്: സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ദു​ബാ​യ് സോ​നാ​പൂ​രി​ലെ ര​ണ്ടു ക്യാ​ന്പു​ക​ളി​ൽ 620 ഓ​ളം പേ​ർ​ക്കാ​ണ് ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

വി​വി​ധ രാ​ജ്യ​ക്കാ​രും ഭാ​ഷ​ക്കാ​രും അ​ട​ങ്ങി​യ ക്യാ​ന്പി​ലെ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​പി.​കെ. കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി ഏ​ബ്ര​ഹാം, ഈ​പ്പ​ൻ കെ. ​ജോ​ർ​ജ്, സു​രേ​ഷ് നൈ​നാ​ൻ എ​ന്നി​വ​ർ ഇ​ഫ്താ​ർ കി​റ്റു വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ളും ഇ​ട​വ​ക അം​ഗ​ങ്ങ​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ സം​ബ​ന്ധി​ക്കു​ക​യു​ണ്ടാ​യി. ദു​ബാ​യ് ഹി​റ്റ് 96.7 എ​ഫ്എം റേ​ഡി​യോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ഫ്താ​ർ കി​റ്റു വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ിൃശ2018​

റി​പ്പോ​ർ​ട്ട്: അ​നി​ൽ അ​ബു​ദാ​ബി