റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. തുടർച്ചയായ നാലാം വർഷമാണ് സുലൈ ഏരിയയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നത്. സുലൈ ഖാൻ ഇസ്തിറാഹയിൽ വച്ചു സംഘടിപ്പിച്ച ഇഫ്താറിൽ നിരവധി കുടുംബങ്ങളും കേരളീയരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളടക്കം ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.
സോന ജുവല്ലേഴ്സ്, ലുലു ഗ്രൂപ്പ്, സുലൈ മേഖലയിലെ മറ്റു വ്യാപാര സ്ഥാപനങ്ങൾ, നിരവധി പ്രവാസി സുഹൃത്തുക്കൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താറിന്റെ വിജയത്തിനായി ഇഫ്താർ സംഘാടകസമിതി കണ്‍വീനർ കാഹിം ചേളാരി, ചെയർമാൻ ഷറഫുദ്ദീൻ, ട്രഷറർ അർഷിദ് കൂവ, ഏരിയ രക്ഷാധികാരി കണ്‍വീനർ ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ബോബി മാത്യു, ലത്തീഫ്, അനി ദ്ധൻ, വിനയൻ, സിറാജ്, അശോക്, പ്രശാന്ത്, ഫക്രുദ്ദീൻ, നൗഷാദ്, ജോർജ്ജ്, മുജീബ്, ശ്രീധരൻ, ഓമനçട്ടൻ, ഇസഹാക്, വിശ്വനാഥൻ, ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, കുടുംബ വേദി അംഗങ്ങൾ തുടങ്ങിയവർ നേത്യത്വം നൽകി . കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ ,കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബ വേദി പ്രവർത്തകർ, വിവിധ വ്യാപാര സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ