വിശുദ്ധി നിലനിർത്തുക, നന്മയുടെ വാഹകരാവുക, ഇസ് ലാഹി ഖതീബുമാർ
Monday, June 18, 2018 11:41 PM IST
കുവൈത്ത്: ഒരു മാസത്തെ തീവ്രപരിശീലനത്തിലൂടെ സ്വായത്തമാക്കിയ ജീവിതന· സ്വയം നിലനിർത്തുന്നതോടൊപ്പം സാമൂഹ്യനന്മക്ക് ഉതകുംവിധം നിലനിർത്തണമെന്ന് കെകെഐസി ഖതീബുമാർ ആഹ്വാനം ചെയ്തു.

ഇസ് ലാം കാരുണ്യത്തിന്‍റെ മതമാണെന്നും റംസാനിലുടനീളം വിശ്വാസികളിലൂടെ സമൂഹം അനുഭവിച്ച കാരുണ്യ സേവനങ്ങൾ തുടർന്നും സമൂഹത്തിൽ നിലനിർത്തണമെന്ന് എംഎസ്എം മുൻ പ്രസിഡന്‍റ് ജാമിഅ അല് ഹിന്ദ് ലക്ചറർർ ത്വല്ഹത്ത് സ്വലാഹി ആഹ്വാനം ചെയ്തു. റംസാനിൽ നേടിയ വിശ്വാസകർമ ചൈതന്യം സ്വന്തത്തോടൊപ്പം സമൂഹന·ക്കും ഉപകാരപ്പെടുന്ന രൂപത്തിൽ നിർത്തണമെന്ന് വിസ്ഡം യൂത്ത് വൈസ് പ്രസിഡന്‍റ് മുജീബ് മദനി ഓട്ടുമ്മൽ അഭിപ്രായപ്പെട്ടു.

റംസാനിൽ നേടിയ ജീവിതവിശുദ്ധി മരണം വരെ നിലനിർത്തണമെന്ന് വിസ്ഡം സ്റ്റുഡന്‍റ്സ് സെക്രട്ടറി നിസാർ സ്വലാഹി ഉദ്ബോധിപ്പിച്ചു. കുവൈത്ത് ഒൗക്വാഫ് മന്ത്രാലയത്തിന്‍റെ അഥിതികളായി കെകെഐസി റംസാൻ കാല പ്രബോധന പ്രവർത്തങ്ങൾക്കായി കുവൈത്തിലെത്തിയതായിരുന്നു ത്വല്ഹത് സ്വലാഹി, മുജീബ് മദനി, നിസാർ സ്വലാഹി എന്നിവർ.

വിശ്വാസിയുടെ പെരുന്നാൾ ആഘോഷവും തുടർന്നുള്ള ജീവിതവും ഈ പ്രതീക്ഷ നിലനിർത്താനുതകുന്നതാകണമെന്ന് കെകെഐസി ദഅവാ അസിസ്റ്റന്‍റ് സെക്രട്ടറി അഷ്റഫ് മദനി എകരൂല് അഭിപ്രായപ്പെട്ടു. കുവൈത്തിന്‍റെ വിവിധഭാഗങ്ങളിൽ 11 പള്ളികളിലായി കുവൈത്ത് കേരള ഇസ് ലാഹിസെന്‍ററിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരവും മലയാള ഖുതുബയും നിർ വഹിക്കപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ