കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം ജൂലൈ 10ന് പാത്താമുട്ടത്ത്
Monday, June 18, 2018 11:42 PM IST
കുവൈത്ത്: കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ നാലാമത് കുവൈറ്റ് ഓർത്തഡോക്സ് കുടുംബ സംഗമം കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്‍ററിൽ നടക്കും.

പ്രവാസികളുടെ ഇടയനെന്ന് അറിയപ്പെട്ട പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന മിഷൻ സെന്‍ററിൽ ജൂലൈ 10ന് രാവിലെ 9 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ ഗുരുരത്നം ഫാ.ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസണ്‍, ഐഎഎസ് എന്നിവർ പങ്കെടുക്കും.

കുവൈത്തിലെ സെന്‍റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്‍റ് തോമസ് പഴയപള്ളി, സെന്‍റ് ബേസിൽ, സെന്‍റ് സ്റ്റീഫൻസ് എന്നീ ഇടവകകളിൽ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും വേനലവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവരുമാണ് സമ്മേളനത്തിൽ പങ്കെടുക്കു.

വിവരങ്ങൾക്ക്: 9496873951, 9496426071, 9744230093 (കേരളം), 99856714, 66685546, 94445890, 60325277, 94060948 (കുവൈത്ത്).

റിപ്പോർട്ട്: സലിം കോട്ടയിൽ