അ​ഭി​മ​ന്യു​ വധം: റി​യാ​ദ് ന​വോ​ദ​യ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, July 9, 2018 3:21 AM IST
റി​യാ​ദ്: മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ അ​ഭി​മ​ന്യു എ​ന്ന വി​ദ്യാ​ർ​ത്ഥി​യെ നി​ഷ്ടൂ​ര​മാ​യി മ​ത​വ​ർ​ഗീ​യ വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ റി​യാ​ദ് ന​വോ​ദ​യ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ "വ​ർ​ഗ്ഗീ​യ​ത​ തു​ല​യ​ട്ടെ' എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പി​ടി​ച്ചാ​ണ് അ​ഭി​മ​ന്യു​വി​ന് ആ​ദരാ​ഞ്ജ​ലി​ക​ൾ അ​ർ​പി​ച്ച​ത്. സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷൈ​ജു ചെ​ന്പൂ​ര് പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ കാ​ന്പ​സു​ക​ളി​ൽ ഭീ​തി​യും വ​ർ​ഗീ​യ​ത​യും പ​ട​ർ​ത്തി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ജാ​തി​മ​ത വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​നാ​യു​ള്ള പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്ന സം​ഘ​ട​ന​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സൗ​ഹാ​ർ​ദം നി​ല​നി​ന്ന കാ​ന്പ​സി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ത്ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഷൈ​ജു ചൂ​ണ്ടി​ക്കാ​ട്ടി.

ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കു​മ്മി​ൾ സു​ധീ​ർ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​വീ​ന്ദ്ര​ൻ, ഹ​ക്കീം മാ​രാ​ത്ത്, വി​ക്ര​മ​ലാ​ൽ, നി​സാ​ർ അ​ഹ​മ്മ​ദ്, സു​രേ​ഷ് സോ​മ​ൻ, പൂ​ക്കോ​യ ത​ങ്ങ​ൾ, ജ​യ​കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ, സെ​ലി​ൻ, ഹ​നീ​ഫ, വി​നു, അ​നൂ​പ്, ജ​യ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ് അ​ൻ​വാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: കു​മ്മി​ൾ സു​ധീ​ർ