രക്തദാന ക്യാന്പ് നടത്തി
Monday, July 16, 2018 10:05 PM IST
അബുദാബി: അബുദാബി മാർത്തോമ്മ യുവജനസഖ്യം ബ്ലഡ് ബാങ്ക് അബുദാബിയുമായി ചേർന്ന് രക്തദാന ക്യാന്പ് നടത്തി. മുസഫ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന ക്യാന്പിൽ 112 പേർ പങ്കെടുത്തു.

ക്യാന്പിനു യുവജനസഖ്യം പ്രസിഡന്‍റ് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡന്‍റ് ബിജു സി പി , രജിത്ത് ചീരൻ , ഷിജിൻ പാപ്പച്ചൻ , ജസ്റ്റിൻ ചാക്കോ , ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

റിപ്പോർട്ട് : അനിൽ സി. ഇടിക്കുള