അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Monday, August 6, 2018 10:19 PM IST
അ​ബു​ദാ​ബി: 2018-20 കാ​ല​യ​ള​വി​ലേ​ക്കു​ള്ള അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി കൗ​ണ്‍​സി​ലേ​ഴ്സ് മീ​റ്റ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബു​ഹാ​ജി ക​ള​പ്പാ​ട്ടി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു. അ​ബു​ദാ​ബി സം​സ്ഥാ​ന കെഎം​സി​സി ട്ര​ഷ​റ​ർ സി. ​ഷ​മീ​ർ, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ് പ​ട്ടാ​ന്പി എ​ന്നി​വ​ർ ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത കൗ​ണ്‍​സി​ലി​ന് മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ന​ൽ യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള ടി(​പ്ര​സി​ഡ​ന്‍റ്), മു​സ്ത​ഫ ത​ങ്ങ​ൾ തി​രൂ​ര​ങ്ങാ​ടി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പാ​റ​യി​ൽ ഹം​സ തി​രൂ​ർ(​ട്ര​ഷ​റ​ർ), അ​ബ്ദു സ​ലാം പു​റ​ത്തൂ​ർ, സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ,അ​ബു​ഹാ​ജി ഒ. ​പി. താ​നൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, പി .​ടി റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്നം​മു​ക്ക്, അ​ബ്ദു​ൽ റ​ഷീ​ദ് മാ​റാ​ക്ക​ര(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷം​സു​ദ്ധീ​ൻ പു​ളി​ക്ക​ൽ, അ​ബ്ദു​ൽ​ല​ത്തീ​ഫ് ആ​ത​വ​നാ​ട്, ഹം​സ​ക്കോ​യ.​കെ. കെ. ​കു​ഞ്ഞി​പ്പ മോ​ങ്ങം, ഹു​സൈ​ൻ സി.​കെ, സ​ഹീ​ർ വ​ള്ളി​ക്കു​ന്ന് (സെ​ക്ര​ട്ട​റി​മാ​ർ), ചാ​ലി​ൽ സി​ദ്ധി​ഖ് പൊ​ന്നാ​നി(​റി​ലീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ), ഹൈ​ദ​ർ ബി​ൻ മൊ​യ്ദു നെ​ല്ലി​ശ്ശേ​രി(​മീ​ഡി​യ & സ​ർ​ഗ​ധാ​ര വി​ങ് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ിൃശ2018​മൗ​ഴ06​സാ​ര​ര.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​നി​ൽ അ​ബു​ദാ​ബി