സ​ന്ദ​ർ​ശ വീ​സാ കാ​ലാ​വ​ധി കു​വൈ​ത്ത് വെ​ട്ടി​ക്കു​റ​ച്ചു; വാ​ണി​ജ്യ, കു​ടും​ബ വീ​സ​ക​ൾ​ക്കും ബാ​ധ​കം
Tuesday, August 7, 2018 9:10 PM IST
കു​വൈ​ത്ത് സി​റ്റി: വീസാ ചട്ടങ്ങളില്‍ കാ​ത​ലാ​യ മാ​റ്റം വ​രു​ത്തി കു​വൈ​ത്ത് സ​ർ​ക്കാ​ർ. മൂ​ന്നു മാ​സം കാ​ലാ​വ​ധി ന​ൽ​കി​യി​രു​ന്ന ഫാ​മി​ലി വി​സ ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വാ​ണി​ജ്യ വി​സ​യ്ക്കും ടൂ​റി​സ്റ്റ് വി​സ​യ്ക്കും പു​തി​യ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്ന് കു​വൈ​ത്ത് താ​മ​സ​കാ​ര്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ആ​ശ്രി​ത​വി​ഭാ​ഗ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യാ​ഭ​ർ​ത്താ​ക്കന്‍മാ​ർ, മ​ക്ക​ൾ എ​ന്നി​വ​ർ​ക്കു മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ർ​ശ​ക വീ​സ​യാ​ണ് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. ഒ​രു​മാ​സ​ത്തേ​ക്കു ന​ൽ​കു​ന്ന വീ​സ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.