ഷാർജയിൽ നവരാത്രിമണ്ഡപം സംഗീതോത്സവം
Saturday, August 11, 2018 9:40 PM IST
ഷാർജ: തിരുവനന്തപുരത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന്‍റെ മാതൃക പിന്തുടർന്ന് 2012 മുതൽ ഭാരതത്തിന് പുറത്ത് 9 ദിവസം നീണ്ടു നിൽക്കുന്ന ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം ഒക്ടോബർ 10 മുതൽ 18 വരെ ഷാർജ റയാൻ ഹോട്ടൽ ഹാളിൽ നടക്കും.
ഒക്ടോബർ 19, വിജയദശമി (വിദ്യാരംഭം) ആഘോഷവും നടക്കും.

സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഏകതാ പ്രസിഡന്‍റ് സി.പി. രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ബാബു, മുഖ്യ ഉപദേഷ്ടാവ് സജിത്ത് കുമാർ, യു എ ഇ കോഓർഡിനേറ്റർ ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജോയിന്‍റ് സെക്രട്ടറി എസ്. അനിൽകുമാർ സ്വാഗതവും ഖജാൻജി വിനോദ് നന്പ്യാർ നന്ദിയും പറഞ്ഞു.

സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പല പ്രമുഖർ രക്ഷാധികാരികൾ ആയിട്ടുള്ള 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സി.പി. രാജീവ് കുമാർ (ചെയർമാൻ), ഒ.വി. ശശി, ആണ്ടൂർ ശീകുമാർ, ഗണേഷ് പ്രസാദ്, സോമശേഖരൻ (വൈസ് ചെയർമാൻമാർ), ബിനോജ് (കണ്‍വീനർ), കൃഷ്ണകുമാർ, രാജേഷ് മങ്കൊന്പ്, മനോജ് കണ്ണോത്ത് (ജോയിന്‍റ് കണ്‍വീനർമാർ), ശിവപ്രസാദ് (ഫൈനാൻസ്), അരുണ്‍ ശശിധരൻ(മീഡിയ), കെ.എം. ജയകൃഷ്ണൻ (രജിസ്ട്രേഷൻ), രാജേഷ്, പ്രദീപ് ഭട്ടതിരി (വിദ്യാരംഭം) എന്നിവർ ചുമതല ഏറ്റെടുത്തു. സംഗീതാർച്ചന നടത്താനും അരങ്ങേറ്റത്തിനുമുള്ള രജിസ്ട്രേഷനും ആരംഭിച്ചു.

വിവരങ്ങൾക്ക് : +971 509689182/+971 555576631, [email protected]