സൗ​ഹൃ​ദ​ത്തി​ന്‍റെ തു​രു​ത്തു​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ക : മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ
Tuesday, August 21, 2018 12:10 AM IST
മ​ല​പ്പു​റം : ഏ​ക മാ​ന​വി​ക​ത​യും മ​നു​ഷ്യ സാ​ഹോ​ദ​ര്യ​വും ഉ​ദ്ഘോ​ഷി​ക്കു​ന്ന സൗ​ഹൃ​ദ​ത്തി​ന്‍റെ തു​രു​ത്തു​ക​ൾ​ക്ക് ശ​ക്തി പ​ക​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​റി​ലെ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​നാ​ൾ നി​ലാ​വി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ട​ക്കാ​ങ്ങ​ര നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​ർ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ആ​ഘോ​ഷാ​വ​സ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​വാ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​ത് ഒ​രു പു​ണ്യ​പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ സ്നേ​ഹ​വും സൗ​ഹാ​ർ​ദ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും പ​ര​സ്പ​രം ഒ​ത്തൊ​രു​മ​യോ​ട് കൂ​ടി മു​ന്നോ​ട്ടു​പോ​കു​വാ​നും സ​ഹാ​യ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് പെ​രു​നാ​ൾ നി​ലാ​വ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഇ​തി​ന് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത വ​ള​രെ പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. ടി.​കു​ഞ്ഞാ​ലി, മു​ഹ​മ്മ​ദ് റ​ഫീ​ഖ് വ​ട​ക്കാ​ങ്ങ​ര, അ​ഫ്സ​ൽ കി​ള​യി​ൽ, ശ​റ​ഫു​ദ്ധീ​ൻ ത​ങ്ക​യ​ത്തി​ൽ, സി​യാ​ഹു​റ​ഹ്മാ​ൻ മ​ങ്ക​ട, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൂ​രി​മ​ണ്ണി​ൽ സം​ബ​ന്ധി​ച്ചു.