വി​ദേ​ശ വ​നി​ത ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Thursday, March 14, 2024 4:22 PM IST
ബം​ഗ​ളൂ​രു: സേ​ശാ​ദ്രി​പു​ര​ത്തെ ഹോ​ട്ട​ലി​ല്‍ വി​ദേ​ശ വ​നി​ത​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​സ്ബ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ സ​റീ​ന(37) ആ​ണ് മ​രി​ച്ച​ത്. ടൂ​റി​സ്റ്റ് വി​സ​യി​ല്‍ നാ​ലു​ദി​വ​സം മു​ന്‍​പാ​ണ് ഇ​വ​ര്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വ​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​തി​ലി​ൽ മു​ട്ടി വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​തി​രു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.