ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് സൗ​ദി​യി​ലെ​ത്തി​യ മ​ല​യാ​ളി മ​രി​ച്ചു
Monday, March 18, 2024 10:39 AM IST
റി​യാ​ദ്: ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് സൗ​ദി​യി​ലെ​ത്തി​യ മ​ല​യാ​ളി ജി​സാ​നി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്കം കാ​തി​യോ​ട് അ​രി​മാ​ന​ത്തൊ​ടി​ക എ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി​യു​ടെ​യും പാ​ത്തു​മ്മ ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​ൻ ശം​സു​ദീ​ൻ(43) ആ​ണ് മ​രി​ച്ച​ത്.

നേ​ര​ത്തെ ഖ​ത്ത​റി​ൽ ബി​സി​ന​സ് ചെ​യ്തി​രു​ന്ന ഇ​യാ​ൾ ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. റി​യാ​ദി​ൽ​നി​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യാ​ണ് ജി​സാ​നി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​വി​ടെ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​ത്രി ജി​സാ​നി​ൽ ക​ബ​റ​ട​ക്കി.