കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
Thursday, March 21, 2024 6:15 AM IST
റി​യാ​ദ്: 16 വ​ർ​ഷ​മാ​യി കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ദാ​മോ​ദ​ര​ന് നാ​ട​ണ​യാ​ൻ തു​ണ​യാ​യ​ത് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ കൈ​സ​ഹാ​യം. 2008ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി ദാ​മോ​ദ​ര​ൻ അ​ൽ​ഖ​ർ​ജി​ൽ മ​സ്റ​യി​ലെ ലേ​ബ​ർ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്.

സൗ​ദി​യി​ൽ എ​ത്തി​യ​ത് മു​ത​ൽ പാ​സ്പ്പോ​ർ​ട്ടും അ​ക്കാ​മ​യും സ്പോ​ൺ​സ​ർ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ നാ​ട്ടി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ടി​ക്ക​റ്റ് സ​ഹി​തം എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ചു സ്പോ​ൺ​സ​ർ പാ​സ്പോ​ർ​ട്ട് കൈ​മാ​റു​ക​യാ​ണ് പ​തി​വ്.

2017ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യ​ത്. തു​ട​ർ​ന്ന് 2020ൽ ​വ്യാ​പി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജോ​ലി​ക്ക് പ്ര​തി​സ​ന്ധി നേ​രി​ടു​ക​യും സ്പോ​ൺ​സ​ർ മ​സ്റ അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്തു. ദാ​മോ​ദ​ര​ന്‍റെ എ​ക്സി​റ്റ് അ​ടി​ച്ചു എ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ല്ല.

സ്പോ​ൺ​സ​റി​ൽ നി​ന്നും ജോ​ലി ന​ഷ്ട്ട​പെ​ട്ട ദാ​മോ​ദ​ര​ൻ അ​ക്കാ​മ ഉ​ണ്ടെ​ന്ന ധാ​ര​ണ​യി​ൽ മ​റ്റു ജോ​ലി​ക​ൾ ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. 2022ൽ ​നാ​ട്ടി​ൽ പോ​കാ​നാ​യി സ്പോ​ൺ​സ​റെ സ​മീ​പി​ച്ച​പ്പോ​ൾ പാ​സ്പോ​ർ​ട്ട് തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ടി​ക്ക​റ്റി​നും റീ​എ​ൻ​ട്രി​ക്കു​മാ​യി ജ​ന​റ​ൽ സ​ർ​വീ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് 2020ൽ ​എ​ക്സി​റ്റ് അ​ടി​ച്ച​താ​യി അ​റി​യു​ന്ന​ത്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വീ​ണ്ടും ജോ​ലി​ക​ളി​ൽ മു​ഴു​കി. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന നി​യ​മ സ​ഹാ​യ​ത്തി​നാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യെ സ​മീ​പി​ക്കു​ന്ന​ത്.

കേ​ളി അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. എ​ക്സി​റ്റ് ല​ഭി​ച്ച ശേ​ഷം നാ​ട് വി​ടാ​ത്ത​തി​നാ​ൽ 1000 റി​യാ​ൽ പി​ഴ അ​ട​ക്കേ​ണ്ട​താ​യി വ​ന്നു.

കേ​ളി പ്ര​വ​ർ​ത്ത​ക​ർ പി​ഴ അ​ട​ക്കു​ന്ന​തി​ന്ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സ്‌​സി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ എ​ക്സി​റ്റ് നേ​ടു​ക​യും ചെ​യ്തു. ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ ദാ​മോ​ദ​ര​ൻ ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം നാ​ട​ണ​ഞ്ഞു.