ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് വ​നി​താ വി​ഭാ​ഗത്തിന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്നു
Thursday, March 28, 2024 4:28 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് വ​നി​താ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്‍റെ കാ​വ്യ​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി​യും പ്ര​സാ​ധ​ക​യു​മാ​യ എം.​എ. ഷ​ഹ​നാ​സ് നി​ർ​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ കാ​ർ​ത്തി​ക അ​നു​രാ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സൗ​മ്യ രാ​ജേ​ഷ്, അ​ൽ റ​യാ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ധ​ന​ല​ക്ഷ്മി, ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​പ ബാ​ന​ർ​ജി, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷ​ഹ​ന മു​ജീ​ബ്, കെ​എ​സ്‌​സി വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്രീ​ത നാ​രാ​യ​ണ​ൻ, ശ​ക്തി വ​നി​താ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു ന​ഹാ​സ്, ഡോ. ​ഷീ​ബ അ​നി​ൽ, ദീ​പ സോ​ജി, ര​ജി​ത് പ​ട്ടോ​ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കാ​വ്യ​സ​ന്ധ്യ​യി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നി​ൽ പു​തു​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​ത​യും ആ​സ്വാ​ദ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. എം.​എ. ഷ​ഹ​നാ​സ്, ഡോ. ​ധ​ന​ല​ക്ഷ്മി, മ​ല​യാ​ളി സ​മാ​ജം കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​യേ​ശു ശീ​ല​ൻ, നാ​സ​ർ വി​ള​ഭാ​ഗം അ​ര​ങ്ങ് സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഐ​ഷ സ​ക്കീ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു.

പി.​ടി. റ​ഫീ​ഖ്, ല​ക്ഷ്മി കി​ര​ൺ, പ്ര​ശാ​ന്ത് വി​ശ്വ​നാ​ഥ​ൻ, ചി​ത്ര ശ്രീ​വ​ത്സ​ൻ, അ​നി​ഹ കി​ര​ൺ, ഷീ​ജ മാ​ണി, അ​നി​ൽ പു​തു​വ​യ​ൽ എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു.