കു​വൈ​റ്റ് സെന്‍റ്​ ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി
Thursday, April 4, 2024 7:20 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മാ​ന​വ​കു​ല​ത്തി​നു യേ​ശു ക്രി​സ്തു ന​ൽ​കി​യ സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടേ​യും സ​ന്ദേ​ശ​ത്തെ അ​നു​സ്മ​രി​ച്ച് കു​വൈ​റ്റ് ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹം ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ഉ​യ​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്താ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.



ഇ​ന്ത്യ​ൻ സെന്‍ററ​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ങ്ങ​ൾ ഭ​ക്തി​പു​ര​സ്‌​സ​രം പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ്ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.