പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Thursday, April 4, 2024 7:24 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​യാ​യ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ 2024-25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​നും സ​ഭ​യു​ടെ മ​ദ്യ​വ​ർ​ജന പ്ര​സ്ഥാ​ന പ്ര​സി​ഡന്‍റു​മാ​യ അ​ഭി​വ​ന്ദ്യ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ച്ചു.

മ​ഹാഇ​ട​വ​ക​യു​ടെ മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും, മ​ല​ങ്ക​ര സ​ഭ​യി​ലെ മ​റ്റെ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും ഇ​ത് മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും മെ​ത്രാ​പോ​ലീ​ത്താ അ​ഭി​പ്രാ​യ​പെ​ട്ടു.

മ​ഹാഇ​ട​വ​ക വി​കാ​രി​യും മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ യു​ണി​റ്റ് പ്ര​സി​ഡ​ന്‍റുമാ​യ ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ എ​ബി ശാ​മു​വേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റോ​യ് എ​ൻ. കോ​ശി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ ആ​ശം​സ​ക​ൾ നേ​ർ​ന്നു.