ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ
Saturday, April 6, 2024 12:45 PM IST
ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി യാ​സ്ന​യാ​ണ് ക​ഴി​ഞ്ഞ​മാ​സം 23ന് ​ഷാ​ർ​ജ​യി​ൽ മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഷം​നാ​ദി​നൊ​പ്പ​മാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഷാ​ര്‍​ജ പോ​ലീ​സെ​ത്തി​ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരുന്നു. ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​ദി​വ​സമാണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചത്.

മൃ​ത​ദേ​ഹ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ഷം​നാ​ദ് ത​യാ​റാ​കാ​ത്ത​തും ബ​ന്ധു​ക്ക​ളി​ല്‍ സം​ശ​യം വ​ര്‍​ധി​പ്പി​ച്ചു.

മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്നും ഷം​നാ​ദി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്‌.