യു​വാ​വി​ന്‍റെ അ​ഭ്യാ​സം കൈ​വി​ട്ടു; അ​ബു ഹ​സ​നി​യ ബീ​ച്ചി​ൽ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Saturday, April 6, 2024 4:26 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ബു ഹ​സ​നി​യ പ​ബ്ലി​ക് ബീ​ച്ചി​ൽ യു​വാ​വ് കാ​റി​ൽ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം ആ​ളു​ക​ളെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. ടൊ​യോ​ട്ടോ എ​ഫ്‌​ജെ ക്രൂ​യി​സ​ർ കാ​റി​ലാ​യി​രു​ന്നു 34കാ​ര​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ.

നീ​ല​യും വെ​ള്ള​യും ക​ല​ർ​ന്ന കാ​ർ ബീ​ച്ചി​ലൂ​ടെ ത​ല​ങ്ങും​വി​ല​ങ്ങും ഓ​ടി​ച്ചു ര​സി​ച്ച യു​വാ​വ് ഇ​ട​യ്ക്കു തി​ര​ക​ളി​ലേ​ക്കും വാ​ഹ​ന​മി​റ​ക്കി. തി​ര​മു​റി​ച്ചു കാ​ർ വ​രു​ന്ന​തു ക​ണ്ട ഒ​രാ​ൾ ക​ര​യി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തും ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ കാ​ണാം.

ഈ​വി​ധം ര​ക്ഷ​പ്പെ​ടു​ന്ന​യാ​ളു​ടെ പി​ന്നാ​ലെ കു​തി​ച്ചു ചെ​ല്ലു​ന്ന വാ​ഹ​നം വീ​ണ്ടും തി​ര​യി​ലേ​ക്ക് ഓ​ടി​ച്ചി​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു ത​ല​കീ​ഴാ​യി ര​ണ്ടു​പ്രാ​വ​ശ്യം മ​റി​യു​ന്നു.

ര​ണ്ടാ​മ​ത്തെ മ​റി​ച്ചി​ലി​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ​നി​ന്നു തെ​റി​ച്ചു​പോ​കു​ന്ന യു​വാ​വ് ക​ട​ലി​ൽ​വീ​ഴു​ന്ന​തും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലു​ണ്ട്.

പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണു കാ​ർ ക​ര​യി​ലെ​ത്തി​ച്ച​ത്. യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.