ഒ​മാ​നി​ൽ കാ​ർ അ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
Monday, April 8, 2024 11:21 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ മ​സ്ക​റ്റി​ലു​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഉ​മ്മ​ന്നൂ​ർ പ​ഴി​ഞ്ഞം ബ​ഥേ​ൽ മ​ന്ദി​ര​ത്തി​ൽ കോ​ശി യേ​ശു​ദാ​സ് (ജോ​യി 55) ആ​ണ് മ​രി​ച്ച​ത്.

സൗ​ദി​യി​ൽ നി​ന്നും ഒ​മാ​നി​ലേ​ക്ക് കു​ടും​ബ​മാ​യു​ള്ള യാ​ത്ര​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റി​ഞ്ഞാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്. ഏ​റെ വൈ​കി​യാ​ണ് അ​പ​ക​ട വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

ഭാ​ര്യ വാ​ള​കം സ്വ​ദേ​ശി പ്രെ​യ്സി, മ​ക്ക​ളാ​യ കെ​സി​യ, കെ​ൻ​സ്, സാ​റാ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര ഉ​മ്മ​ന്നൂ​ർ പ​ഴി​ഞ്ഞം പ​രേ​ത​നാ​യ എ.​കെ. യേ​ശു​ദാ​സി​ന്‍റെ​യും കു​ഞ്ഞു മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.