കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സംഘടിപ്പിച്ചു
Wednesday, April 10, 2024 7:21 AM IST
ജഗത് കെ.
ജിദ്ദ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ സം​ഗ​മം ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കെ​സി​എ ഹാ​ളി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ 600 ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ ഇ​ഫ്താ​ര്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹറിൻ പാ​ർ​ല​മെ​ന്‍റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി മു​ഖ്യാ​തി​ഥിയാ​യി പ​ങ്കെ​ടു​ത്തു.

ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കെപിഎ. ര​ക്ഷാ​ധി​കാ​രി പ്രി​ന്‍​സ് ന​ട​രാ​ജ​ന്‍, ഐസിആ​ർഎ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, അ​രു​ൾ​ദാ​സ്, രാ​ജു ക​ല്ലു​മ്പു​റം എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു. ബ​ഹറ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.



ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലിം ത​യ്യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​നു കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ഫ്താ​ർ ക​മ്മി​റ്റി ജോ. ​ക​ൺ​വീ​ന​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.

കെപിഎ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ച​ന്ദ്ര​ബോ​സ്, ബി​നോ​ജ് മാ​ത്യു, ബി​ജു മ​ല​യി​ൽ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍ ,പ്ര​വാ​സി​ശ്രീ യൂ​ണി​റ്റു ഹെ​ഡു​ക​ള്‍ എ​ന്നി​വ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.