സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് റ​ഹീ​മി​നാ​യി ബോ​ചെ ഫാ​ൻ​സി​ന്‍റെ ധ​ന​സ​മാ​ഹാ​ര​ണം
Thursday, April 11, 2024 12:26 PM IST
ആ​ല​പ്പു​ഴ: സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​ന്‍ മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ധ​ന​സ​മാ​ഹാ​ര​ണം ന​ട​ത്തു​ന്നു. എല്ലാവരും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ്യവസായി ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

16ന് ​മു​മ്പ് 34 കോ​ടി രൂ​പ ന​ല്‍​കേ​ണ്ട​തു​ണ്ട്. ജ​യി​ലി​ല്‍ 18 വ​ര്‍​ഷ​മാ​യി ന​ര​കി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ അ​മ്മ പാ​ത്തു​വി​ന്‍റെ ഗൂ​ഗി​ള്‍ പേ ​അ​ക്കൗ​ണ്ടി​ലേ​ക്കോ സേ​വ് അ​ബ്ദു​ള്‍ റ​ഹീം ആ​പ്പി​ലേ​ക്കോ പൈ​സ അ​യ​ച്ച് അ​ദ്ദേ​ഹ​ത്തെ വ​ധ​ശി​ക്ഷ​യി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​ന്‍ സു​മ​ന​സു​ക​ള്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ആ​രം​ഭി​ച്ച ബോ​ചെ യാ​ച​ക യാ​ത്ര ബുധനാഴ്ച ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ബോ​ചെ ഫാ​ന്‍​സും മ​റ്റ് പ​ല സം​ഘ​ട​ന​ക​ളും മ​നു​ഷ്യ​സ്‌​നേ​ഹി​ക​ളും ചേ​ര്‍​ന്ന് 14 കോ​ടി രൂ​പ​യോ​ളം ഇ​തു​വ​രെ സ​മാ​ഹ​രി​ച്ചു.

ഇ​നി 20 കോ​ടി രൂ​പ കൂ​ടി വേ​ണം. അ​തി​ല്‍ ഒ​രു കോ​ടി രൂ​പ ബോ​ചെ ന​ല്‍​കും. തു​ക തി​ക​യാ​തെ വ​ന്നാ​ല്‍, ഈ ​മാ​സം ബോ​ചെ ടീ ​ല​ക്കി ഡ്രോ ​ച​ല​ഞ്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.