അനുശോചിച്ചു
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജോയിന്റ് സെക്രട്ടറിയും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും കേരള ഹജ്‌ജ് കമ്മിറ്റി ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ ജിദ്ദ ഇസ് ലാമിക് സെന്റർ, എസ്വൈഎസ്, എസ്കെഐസി സെൻട്രൽ കമ്മിറ്റികൾ അനുശോചിച്ചു.

ഉസ്താദിന്റെ വിയോഗം സമൂഹത്തിനും സമുദായത്തിനും നികത്താനാവാത്ത നഷ്‌ടമാണെന്ന് ജിദ്ദ ഇസ് ലാമിക് സെന്റർ എസ്വൈഎസ്, എസ്കെഐസി നേതാക്കളായ സയിദ് സഹൽ തങ്ങൾ, സയിദ് ഉബൈദുള്ള തങ്ങൾ, അബ്ദുൾ കരീം ഫൈസി കിഴാറ്റൂർ, അബ്ദുള്ള കുപ്പം, അബ്ദുള്ള ഫൈസി കൊളപ്പറമ്പ്, അബ്ദുൾ അസീസ് പറപ്പൂർ, മുസ്തഫ ബാഖവി ഊരകം, അബ്ദുൾ ബാരിഹുദവി, ഹാഫിസ് ജാഫർ വാഫി, സുബൈർ ഹുദവി പട്ടാമ്പി, മുസ്തഫ ഹുദവി കൊടക്കാട്, സവാദ് പേരാമ്പ്ര തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ