അബുദാബിയിൽ ‘റെഹമേ 2017’ കുടുംബസംഗമം 13ന്
അബുദാബി: സെന്റ് സ്റ്റീഫൻസ് യാക്കോബായ ഇടവകയുടെ ഈ വർഷത്തെ കുടുംബസംഗമം ‘ഹൈമേ 2017’ വിവിധ കലാപരിപാടികളോടെ ജനുവരി 13ന് (വെള്ളി) നടക്കും.

മുസഫ മാർത്തോമ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സംഗമം മുംബൈ യുഎഇ ഭദ്രാസനാധിപൻ മാർ അലക്സാന്ത്രിയോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസ് വാഴയിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിവിധ സഭാ പുരോഹിതർ, ഇടവക സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി ജോബി പി. കോശി, വൈസ് പ്രസിഡന്റ് ബിനു തോമസ്, വിവിധ കുടുംബ യൂണിറ്റുകളുടെ സെക്രട്ടറിമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് കുടുംബ യൂണിറ്റുകളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള