കല കുവൈറ്റ് വാർഷിക പ്രതിനിധി സമ്മേളനം 13ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 38–ാമത് വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 13ന് (വെള്ളി) രാവിലെ ഒമ്പതു മുതൽ വി.വി. ദക്ഷിണാമൂർത്തി നഗറിൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താൻ) നടക്കും.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2017 പ്രവർത്തന വർഷത്തേയ്ക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതുൽ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കലയുടെ 65 യൂണിറ്റ് സമ്മേളനങ്ങളും തുടർന്ന് ഫഹഹീൽ, അബു ഹലീഫ, അബാസിയ, സാൽമിയ മേഖല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രകുറിപ്പിൽ അറിയിച്ചു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പി.ആർ. കിരൺ ചെയർമാനായും സാൽമിയ മേഖല സെക്രട്ടറി അരുൺ കുമാർ ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘത്തിന്റെ കീഴിൽ വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ