ട്രാസ്ക് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ ഏരിയയിൽ നിന്നും എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സാൽമിയ ഏരിയ വിജയികളായി. റണ്ണേഴ്സ് അപ്പ് ട്രോഫി ജഹ്റ സ്വന്തമാക്കി. ടൂർണമെന്റിന്റെ താരമായി മുഹ്സിൻ (സാൽമിയ) ബെസ്റ്റ് ഫോർവേഡ് ഷെഫീഖ് (സിറ്റി) ബെസ്റ്റ് ഡിഫന്റർ ശ്രീലേഷ് (സിറ്റി) ബെസ്റ്റ് ഗോൾ കീപ്പർ സുജിത് (സിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ട്രോഫികൾ കൈമാറി.

ജനുവരി ആറിന് മിഷിരിഫ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുകാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സ്പോർട്സ് കൺവീനർ ജോസഫ് കനകൻ, ട്രഷറർ ഹരി കുളങ്ങര എന്നിവർ പ്രസംഗിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം അംഗം ജയകുമാർ, വിവ കേരള മുൻ കോച്ച് ബിജു ജോണി, കേഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ വിശിഷ്‌ടാഥിതികളായിരുന്നു. കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ ടൂർണമെന്റ് കിക്ക് ഓഫ് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ