ടീം പപ്പായ വിജയം ആഘോഷിച്ചു
ജിദ്ദ: റെഡ് സീ യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച ലൈവ് പാചക മത്സരത്തിൽ രണ്ടാം സ്‌ഥാനം നേടിയ ടീം പപ്പായ വിജയാഘോഷം നടത്തി. സാരി സ്ട്രീറ്റിലെ പപ്പായ റസ്റ്ററന്റിൽ വ്യാഴാഴ്ച രാത്രിയാണ് ആഘോഷം സംഘടിപ്പിച്ചത്.

ടീം അംഗങ്ങളായ ഷിബില ബഷീർ, സാബിറ അബ്ദുൾ മജീദ്, സജ്ന ആസിഫ്, നൂറുന്നീസ ബാവ, ഹസീന അസീസ്, സലൂജ കൊഷാനി, നൗഷീന സുഹൈൽ, ഷബീന നാസർ എന്നിവർ നേതൃത്വം നൽകി. പുലർച്ചവരെ നീണ്ട ആഘോഷത്തിനൊടുവിൽ കോർണിഷിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ