ഖുർആൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷ സംഘടിപ്പിച്ചു
Wednesday, January 11, 2017 9:14 AM IST
അൽകോബാർ: തനിമയുടെ ആഭിമുഖ്യത്തിൽ അൽകോബാറിന്റെ വിവിധ ഭാഗങ്ങളിൽ പുരുഷന്മാർക്കും വനിതകൾക്കുമായി നടന്നുകൊണ്ടിരിക്കുന്ന ഖുർആൻ സ്റ്റഡി സെന്ററിലെ പഠിതാക്കൾക്കായി വാർഷിക പരീക്ഷ സംഘടിപ്പിച്ചു.

അൽബഖറ അധ്യായത്തിലെ നിർണിത സുക്‌തങ്ങളെ കേന്ദ്രികരിച്ചുകൊണ്ട് നേരത്തെ തയാറാക്കി നൽകിയ പഠനസഹായിയെ ആസ്പദമാക്കിയാണ് പരീക്ഷ സംഘടിപ്പിച്ചത്. പഠിതാക്കളുടെ പങ്കാളിത്തംകൊണ്ട് പരീക്ഷ ശ്രദ്ധേയമായി. ജനുവരി അവസാനത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും ഉന്നത വിജയം നേടുന്നവർക്ക് ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കളുടെ സംഗമത്തിൽ സമ്മാനവിതരണം നടത്തുമെന്നും കോഓർഡിനേറ്റർ ഹുസൈൻ മാസ്റ്റർ അറിയിച്ചു.

വിവരങ്ങൾക്ക്: 0535443686,0563038800.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം