കൈരളി ഇന്റർ സ്കൂൾ യുവജനോത്സവം 13ന്
Wednesday, January 11, 2017 9:15 AM IST
ഫുജൈറ: കൈരളി ഇന്റർ സ്കൂൾ യുവജനോൽസവം ജനുവരി 13ന് (വെള്ളി) രാവിലെ ഒമ്പതു മുതൽ നടക്കും. ഫുജൈറ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ എട്ടു വേദികളിലായി 63 ഇനങ്ങളിലായിരിക്കും മത്സരം. ഫുജൈറ, റാസൽ ഖൈമ, ഷാർജ, അജ്മാൻ, ഖോർഫക്കാൻ, ഡിബ എന്നിവിടങ്ങളിലെ പതിനാറ് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഴുനൂറില്പരം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

യുവജനോത്സവ വിജയത്തിനായി എല്ലാവരുടെയും സഹകരണം സ്വാഗത സംഘം ചെയർമാൻ സൈമൺ സാമുവൽ, കൺവീനർ വി.എസ്. സുഭാഷ്, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ റസാഖ്, സെക്രട്ടറി സി.കെ. ലാൽ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സി.കെ. ലാൽ 050 52 55490, വി. സുഭാഷ് 052 5311615,
kairalicaf@gmail.com