യാത്രയയപ്പ് നൽകി
Thursday, January 12, 2017 8:49 AM IST
ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ ബഹ്റ യൂണിറ്റ് വൈസ് പ്രസിഡന്റ് യൂനുസ് കുഞ്ഞിന് ബഹ്റ യൂണിറ്റ് യാത്രയയപ്പ് നൽകി.

കെ. സജീവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാർ ഹരാജ് ഏരിയ ആക്ടിംഗ് സെക്രട്ടറി ബഷീർ മമ്പാട്, യൂനിസ് കുഞ്ഞിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ മെയ്തു, അനിൽകുമാർ, വിനോദ്, അഷ്റഫ്, സുധീഷ്, അലിയാർ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ മജീദ് കോഴിക്കോട്, കേന്ദ്ര കമ്മിറ്റി അംഗം പി.എ. നസീർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ