മനാമയിൽ കോട്ടുമല ബാപ്പു മുസ് ലിയാർ അനുസ്മരണ പ്രാർഥന സദസ് 22ന്
Saturday, January 21, 2017 10:08 AM IST
മനാമ: സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയർമാനും കടമേരി റഹ് മാനിയ അറബിക് കോളജ് പ്രിൻസിപ്പലുമായിരുന്ന ശൈഖുന കോട്ടുമല ടി.എം. ബാപ്പു മുസ് ലിയാരുടെ അനുസ്മരണം ജനുവരി 22ന് (ഞായർ) മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

കടമേരി റഹ്മാനിയ അറബിക് കോളജ് ബഹറിൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹറിനിലെ മതരാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്നു സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങളുടെ നേതൃത്വത്തിലുള്ള പ്രാർഥനാ സദസും നടക്കും.