ലാൽ കെയെർസ് ബഹറിൻ കലണ്ടർ പ്രകാശനം ചെയ്തു
Monday, January 23, 2017 7:52 AM IST
മനാമ: ബഹറിൻ ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓണ്‍ലൈൻ യൂണിറ്റിന്‍റെ 2017 ലെ കലണ്ടർ പ്രകാശനം ചെയ്തു. 2015 ലെ കേരള സംസ്ഥാന സ്പെഷൽ ജൂറി പുരസ്കാരം നേടിയ ഗായിക ശ്രേയ ജയദീപ് പ്രകാശനം നിർവഹിച്ചു.

ബഹറിൻ ലാൽ കെയെർസ് 2016 ൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്. ചടങ്ങിൽ ബഹറിൻ ലാൽ കെയെർസിനുവേണ്ടി പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ ശ്രേയ ജയദീപിനു മൊമെന്േ‍റാ സമ്മാനിച്ചു. ഇവന്‍റ് കോ ഓർഡിനേറ്റർ മുരളീധരൻ പള്ളിയത്ത്, ബഹറിൻ ലാൽ കെയെർസ് സെക്രട്ടറി ഫൈസൽ എഫ്എം, ട്രഷറർ ഷൈജു, വൈസ് പ്രസിഡന്‍റ് പ്രജിൽ പ്രസന്നൻ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കർ, അരുണ്‍, അനു കമൽ, രാജേഷ്, തോമസ് ഫിലിപ്പ്, സുജീഷ് എന്നിവർ സംബന്ധിച്ചു.