അബു സാലിക്ക് കേളി യാത്രയയപ്പ് നൽകി
Monday, January 23, 2017 9:58 AM IST
റിയാദ്: ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബു സാലിക്ക് കേളി കലാ സാംസ്കാരിക വേദി അസീസിയ യൂണിറ്റിന്‍റെ ആിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കോഴിക്കോട് മീൻചന്ത സ്വദേശിയായ അബു സാലി കഴിഞ്ഞ 23 വർഷമായി റിയാദിലെ ഹെങ്കൽ കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കേളി അസീസിയ ഏരിയ രക്ഷാധികാരി കമ്മിമ്മിി അംഗം, ഏരിയ കമ്മിറ്റി അംഗം, വോളന്‍റിയർ ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

യുണിറ്റ് വൈസ് പ്രസിഡന്‍റ് അജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുണിറ്റ് സെക്രട്ടറി അജിത്, കേളി സെക്രട്ടറി റഷീദ് മേലേതിൽ, ജോയിന്‍റ് സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ഹസൻ പുന്നയൂർ, ഏരിയ അക്ടിംഗ് സെക്രട്ടറി അലി പട്ടാന്പി, ഏരിയ ട്രഷറർ ബീരാൻ കോയ, കുഞ്ഞലവി, അലിക്കുട്ടി, ലജേഷ്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. അലി പട്ടാന്പി, ബീരാൻ കോയ, അജിത് എന്നിവർ അബു സാലിക്ക് ഉപഹാരം സമ്മാനിച്ചു. അബു സാലി മറുപടി പ്രസംഗം നടത്തി.