പിഎംഎഫ് പ്രഥമ ജിസിസി സമ്മേളനം ബഹറിനിൽ
Tuesday, January 24, 2017 4:54 AM IST
വിയന്ന: വിദേശ മലയാളികളുടെ കൂട്ടായ്മയിൽ, ഇന്ത്യയിലടക്കം നാല്പതോളം രാജ്യങ്ങളിൽ യൂണിറ്റുള്ള മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ, ഗൾഫ് മേഘലയിലുള്ളവരെ ഏകോപിപ്പിക്കുവാനും പ്രവാസികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ മുഖ്യധാരയിലെത്തിച്ച് പരിഹാരം കാണുവാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായി പ്രഥമ ജിസിസി സമ്മേളനം (PMF GCC MEET 2017) മാർച്ച് മൂന്നിന് (വെള്ളി) ബഹറിനിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രവാസി മലയാളിഫെഡറേഷൻ ഡയറക്ടർ ബോഡ് ചെയർമാൻ ഡോ. ജോസ് കാനാട്ട് ന്യൂയോർക്കിൽ മാധ്യമങ്ങളെ അറിയിച്ചു.