സംസ്ഥാന സർക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ തിരുത്തണം: കെഎംസിസി
Saturday, February 25, 2017 6:46 AM IST
റിയാദ്: ന്യൂനപക്ഷ ജില്ലാ ഓഫീസുകൾ ആരംഭിക്കാനുള്ള തീരുമാനം അട്ടിമറിച്ചതും ന്യൂനപക്ഷ തൊഴിൽ പരിശീലന കേന്ദ്രങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ഉൾപ്പടെ ന്യൂനപക്ഷ വിരുദ്ധമായ സമീപനങ്ങൾ തുടരുന്ന ഇടത് സർക്കാർ നിലപാട് തിരുത്തണമെന്ന് റിയാദ് ആലിപ്പറന്പ് പഞ്ചായത്ത് കെഎംസിസി കൗണ്‍സിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

പെരിന്തൽമണ്ണ നിയോജകമണ്ഡലം കഐംസിസി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ പുനഃ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ആലിപ്പറന്പ് പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

ബത്ഹ കഐംസിസി ഓഫീസിൽ ചേർന്ന കൗണ്‍സിൽ യോഗം മലപ്പുറം ജില്ലാ പ്രസിഡന്‍റ് നൗഷാദ് കാട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. നിഷാദ് പാറൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ താമരത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്വാലിഹ് അമ്മിനിക്കാട്, നാസർ മംഗലത്ത്, മജീദ് മണ്ണാർമല, സുധീർഖാൻ കൊളശേരി, ശരീഫ് തൂത, ഹാരിസ് പള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി സുധീർഖാൻ കൊളശേരി (പ്രസിഡന്‍റ്), റഫീഖ് തൂത, ശിഹാബുദ്ദീൻ പാലോളിപ്പറന്പ് (വൈസ് പ്രസിഡന്‍റ്), ശരീഫ് തൂത (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആനമാങ്ങാട്, മുസ്തഫ കൊരന്പി,(ജോയിന്‍റ് സെക്രട്ടറി), ഹാരിസ് പള്ളിക്കുന്ന് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ