പ്രവാസി നാട്ടിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ചു
Saturday, February 25, 2017 10:11 AM IST
അൽകോബാർ: അവധിക്കായി നാട്ടിലേക്കുപോയ പ്രവാസി മലയാളി നാട്ടിൽ മരിച്ചു. ചുങ്കത്തറ കുറുബിലക്കോട് സ്വദേശി അബൂബക്കർ മഹാലി (അബൂട്ടി-48 ) ആണ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചത്. ഫെബ്രുവരി 24ന് രാത്രി ഉറക്കത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

അൽകോബാറിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. തുഖ്ബ ബയൂണിയ സ്ട്രീറ്റ് 25ലായിരുന്നു താമസം. ഇരുപത്തി രണ്ട് വർഷമായി പ്രവാസിയാണ്.

ഭാര്യ: റഫിയത്ത്. മക്കൾ: ജംഷി, റിൻഷിൻ, തൻസി, റിസ്വാൻ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം