ഹജ് സർവീസ് കരിപ്പൂരിനെ മാറ്റിനിർത്തിയത് പ്രതിഷേധാർഹം
Sunday, February 26, 2017 3:11 AM IST
ജിദ്ദ: എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കരിപ്പൂർ വിമാനത്താവളത്തിൽ ഹജ് എംബാർകേഷൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആംആദ്മി വെൽഫയർ അസോസിയേഷൻ, സൗദി അറേബ്യ (ആവാസ്) ജിദ്ദ ഘടകം അഭിപ്രായപ്പെട്ടു. കരിപ്പൂരിനെക്കാൾ സൗകര്യങ്ങൾ കുറഞ്ഞ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ ഹജ് സർവീസ് അനുവദിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിനെ തളർത്താനുള്ള ഗൂഢശ്രമങ്ങൾക്ക് അധികൃതർ കൂട്ടുനിൽക്കുകയാണ്.

ഇതിനെതിരെ നാട്ടിലും പ്രവാസലോകത്തും ശക്‌തമായ ജനവികാരം ഉയരേണ്ടതുണ്ടെന്ന് ആവാസ് ജിദ്ദ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉസ്മാൻ മാസ്റ്റർ ഒഴുകൂർ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ എളേടത്ത് ഉദ്ഘാടനം ചെയ്തു. സമീർ ഇല്ലിക്കൽ, അയൂബ് ഖാൻ, ഷൗക്കത്ത് വെള്ളില പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ നാസർ താണിയംപാടം സ്വാഗതവും ട്രഷറർ ഹംസ പുത്തലത്ത് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ