"മൗലികാവകാശധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം’
Monday, February 27, 2017 7:24 AM IST
കുവൈത്ത്: ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന തുല്യനീതി ലംഘിച്ചുകൊണ്ട് മുസ് ലിം ദളിത് ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ മതേതര മാനവിക കൂട്ടായ്മകളിലൂടെ പ്രതിരോധം തീർക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മനുഷ്യസ്നേഹികളും തയാറാവണമെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ഇസ് ലാമിക് സെമിനാർ ആവശ്യപ്പെട്ടു.

എല്ലാവരും ചേർന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവരും ചേർന്ന് അനുഭവിക്കണമെന്ന താത്പര്യമാണ് ഇന്ത്യ മതേതര രാജ്യമായതിന്‍റെ പിന്നിലുള്ള വസ്തുത എന്ന് എം. വിൻസെന്‍റ് എംഎൽഎ. അവകാശ ധ്വംസനങ്ങൾക്കെതിരെ മാനവിക പ്രതിരോധം എന്ന തലക്കെട്ടിൽ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എൻ. അബ്ദുൾലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്റഫ് ആമുഖപ്രഭാഷണം നടത്തി. അബൂ മുആദ്, ഫൈസൽ മഞ്ചേരി, അബ്ദുൾ ഫത്താഹ് തയ്യിൽ (കെകഐംഎ), വർഗീസ് പുതുക്കുളങ്ങര (ഒഐസിസി), ജെ.സജി (കല), ഫാറൂഖ് ഹമദാനി (കെകഐംസിസി), സി.പി. സലിം, അഷ്റഫ് എകരൂൽ, ടി.പി. അൻവർ എന്നിവർ പ്രസംഗിച്ചു.

മുസ് ലിമിന്‍റെ വീട് എന്ന വിഷയത്തിൽ ജാമിഅ അൽ ഹിന്ദ് ഡയരക്ടർ ഫൈസൽ മൗലവിയും പ്രാക്ടിക്കൽ പേരന്‍റിംഗ് എന്ന വിഷയത്തിൽ അബ്ദുറഷീദ് കുട്ടന്പൂരും സദ്വൃത്തനായ സന്താനം എന്ന വിഷയത്തിൽ മുജാഹിദ് ബാലുശേരിയും പ്രസംഗിച്ചു. സുനാഷ് ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഷമീർ അലി എകരൂൽ, ഷബീർ നന്തി എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥി സമ്മേളനത്തിൽ മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നഖ്വി, സി.പി. സലിം, അബ്ദുൾ ഖാദർ എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഷഫീഖ് ഹസൻ, ഹാറൂൻ അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.

ബാലസമ്മേളനത്തിൽ സാജു ചെംനാട് അധ്യക്ഷത വഹിച്ചു. ടി.കെ അഷ്റഫ്, ഫൈസാദ് സ്വലാഹി, അംജദ് മദനി എന്നിവർ വിഷയമവതരിപ്പിച്ചു. റഫീഖ് കണ്ണൂക്കര, നിമിൽ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

സ്നേഹസംഗമത്തിൽ അബ്ദുസലാം സ്വലാഹി അധ്യക്ഷത വഹിച്ചു. റവ. സുനിൽ ജോണ്‍, വിനീഷ് വിശ്വം, അബ്ദുറഷീദ് കുട്ടന്പൂർ, മുജാഹിദ് ബാലുശേരി എന്നിവർ പ്രഭാഷണം നടത്തി. അസ്ഹർ അത്തേരി, ഷാജു പൊന്നാനി എന്നിവർ പ്രസംഗിച്ചു.

വനിതാ സമ്മേളനത്തിന്‍റെ ഉദ്ഘാടനം പേഷ്യന്‍റ്സ് ഹെൽപ്പിംഗ് ഫണ്ട് സൊസൈറ്റി വനിതാ വിഭാഗം മേധാവി ഹല്ല ആമിർ അൽ മുത്വൈരി നിർവഹിച്ചു. സനിയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് കുട്ടന്പൂർ (ഗൃഹഭരണവും ഫാമിലി ബജറ്റും), അസ്മാബി ടീച്ചർ (വിവാഹം, സ്നേഹവും കാരുണ്യവും), ഡോ. നസ്ല (ഇസ് ലാമും ആധുനിക വൈദ്യശാസ്ത്രവും), ഹുസൈൻ സലഫി (ഇസ് ലാമിലെ സ്ത്രീ രത്നങ്ങൾ) എന്നിവർ വ്യത്യസ്ത വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. ഫരീദ അബ്ദുൾ ഖാദർ, പി.പി. നസീമ എന്നിവർ പ്രസംഗിച്ചു.

ഗൾഫ് ഇസ് ലാഹി സംഗമത്തിൽ വിവിധ സെന്‍ററുകളെ പ്രതിനിധാനം ചെയ്ത് ഹുസൈൻ സലഫി, അംജദ് മദനി (യുഎഇ), കെ.ടി. ഫൈസൽ, ഉസ്മാൻ (ഖത്തർ), ഇജാസ് (ഒമാൻ) എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ