കിഴക്കിന്‍റെ വെനീസ് ഉത്സവ്-2017 രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
Sunday, March 19, 2017 3:11 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് ഒന്നാം വാർഷീകത്തോടനുബന്ധിച്ച് മാർച്ച് 23 ന് വ്യാഴാഴ്ച്ച് വൈകിട്ട് അബ്ബാസിയ ഇന്‍റഗേറ്റഡ് ഇന്ത്യൻ സ്കൂളിൽ കിഴക്കിന്‍റെ വെനീസ് ഉത്സവ്-2017 എന്ന പേരിൽ ആഘോഷിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി, ഇന്ത്യൻ അംബാസിഡർ സുനിൽ കെ ജെയിൻ, കേണൽ ഇബ്രാഹിം എ അൽ ദായി തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രശസ്ത പിന്നണി ഗായിക ചിത്രാ അയ്യർ, മനോജ് കെപിഎസി എന്നിവരുടെ ഗാനമേളയും നാടൻ പാട്ടുകാരിയുടെ രാജകുമാരി ലേഖാ ജയിൻ, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം ജയിൻ ചേർത്തല, രാജേഷ് അടിമാലി എന്നിവരുടെ ഹാസ്യ വിരുന്നും ഉണ്ടാകുമെന്ന് പ്രസിഡന്‍റ് രാജീവ് നാടുവിലേമുറി, ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ, ജനറൽ കണ്‍വീനർ ബിനോയ് ചന്ദ്രൻ, പബ്ലിസിറ്റി കണ്‍വീനർ ഫിലിപ്പ് സി വി തോമസ്, വെസ് പ്രസിഡന്‍റ് തോമസ് പളളിക്കൽ, അഡ്വൈസറി ബോർഡഗം ബാബു പനന്പളളി ട്രഷറർ ഷംസൂ താമരക്കുളം,ജോയിന്‍റ് ട്രഷറർ മാത്യു ചെന്നിത്തല, സെക്രട്ടറിമാരായ സാബു മാവേലിക്കര,അബ്ദു റഹ്മാൻ പുഞ്ചിരി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ